കവിയൂർ കേസിൽ വിഐപികളില്ല, അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ ഹൈക്കോടതിയിൽ
കൊച്ചി: വന്‍ കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ പീഡനക്കേസില്‍ അന്വേഷണം തുടരാനാകില്ലെന്ന് വ്യക്തമാക്കി സിബിഐ. കേസില്‍ തുടരന്വേഷണം വേണം എന്ന കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കവിയൂര്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ വീടിന് പുറത്ത് നിന്നുളള ആരെങ്കിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
കവിയൂര്‍ കേസില്‍ ചില വിഐപികളുണ്ടെന്ന ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തിലടക്കം വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ വിഐപികള്‍ ആരും പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ വ്യക്തമാക്കി. ടിപി നന്ദകുമാര്‍ പറഞ്ഞത് പോലെ കവിയൂര്‍ കേസിലെ ഇടനിലക്കാരിയായ ലത നായര്‍, പെണ്‍കുട്ടിയെ വിഐപികളുടെ അടുത്ത് കൊണ്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല.

ടിപി നന്ദകുമാര്‍ ഉന്നയിച്ചത് കളവുകള്‍ ആണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ സംഘം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനായ കൈം നന്ദകുമാര്‍ ആണ് കേസിലെ വിഐപികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഇത് പ്രകാരം സിബിഐ വിശദമായ അന്വേഷണം നടത്തുകയുമുണ്ടായി.
രണ്ട് ഉന്നത സിപിഎം നേതാക്കളുടേയും അവരുടെ മക്കളുടേയും പങ്കാണ് അന്വേഷിച്ചത്. എന്നാല്‍ കുട്ടിയുമായി എന്തെങ്കിലും ബന്ധമുളളതായുളള തെളിവുകള്‍ ലഭിച്ചത്. കവിയൂര്‍ കേസ് തങ്ങള്‍ മൂന്ന് തവണ അന്വേഷിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളതാണ്. പെണ്‍കുട്ടിയുടെ അച്ഛനെ സംശയമുണ്ടെങ്കിലും തെളിവില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ലതാ നായരെ സിബിഐ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ വിഐപികള്‍ അടക്കമുളളവര്‍ക്ക് മുന്നില്‍ കുട്ടിയെ കാഴ്ച വെച്ചിട്ടില്ല എന്നാണ് മൊഴി ലഭിച്ചത്. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications