കോഴയില്‍ മുങ്ങിയ ബിജെപിയെ സിബിഐ രക്ഷിക്കുമോ..? അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാര്‍ !

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ദേശീയ തലത്തില്‍ തന്നെ ബിജെപി ആകെ നാണം കെട്ടിരിക്കുകയാണ് കേരളത്തിലെ മെഡിക്കല്‍ കോഴ വിവാദം വഴി. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കപ്പെട്ടതോടെ ബിജെപി തികച്ചും പ്രതിരോധത്തിലായി. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. അതിനിടെ കോഴയാരോപണം സിബിഐ അന്വേഷിച്ചേക്കും എന്ന് സൂചനയുണ്ട്. ഉന്നത ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ അന്വേഷണം ഏറ്റെടുക്കാന്‍ തടസ്സമില്ലെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എംഎല്‍എ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചുവെന്ന്...!! ഇരയായത് കന്യാസ്ത്രീയാവാന്‍ പോയ പെണ്‍കുട്ടി!

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

bjp

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേസന്വേഷണം സിബിഐയ്ക്ക് ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ സംസ്ഥാനം അക്കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല.മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സിബിഐയ്ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കോഴയാരോപണവും അന്വേഷിക്കുന്നതില്‍ തടസ്സമില്ലെന്നാണേ്രത സിബിഐ അറിയിക്കുന്നത്. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് വേണ്ടി ബിജെപി നേതാക്കള്‍ 5.60 കോടി രൂപ കോഴ വാങ്ങിയെന്നാണ് ബിജെപിയുടെ തന്ന അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.

English summary
Reports saying that CBI is ready to prob medical college scam.
Please Wait while comments are loading...