പുതിയ കൊവിഡ് കേസുകളിൽ 51 ശതമാനവും കേരളത്തിൽ നിന്ന്: ആക്ടീവ് കേസുകൾ ഒരു ലക്ഷം കടന്നെന്ന് ആരോഗ്യമന്ത്രാലയം
ദില്ലി: ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതയിലധികവും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ന് റിപ്പോർട്ട് ചെയ്തതിൽ 51 ശതമാനം കേസുകളും കേരളത്തിൽ നിന്നാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. അതേ സമയം 1 ലക്ഷം സജീവ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. കേരള, അതേസമയം നാല് സംസ്ഥാനങ്ങളിൽ 10,000 മുതൽ 1 ലക്ഷം വരെ സജീവ കേസുകളും 31 സംസ്ഥാനങ്ങളിൽ 10,000 ൽ താഴെ ആക്ടീവ് കേസുകളുമുണ്ട്.
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കൊവിഡ് പരിശോധന വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും കോണ്ടാക്റ്റ് ട്രെയ്സിംഗ് ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. രോഗം ബാധിച്ച ഒരാളുമായി സമ്പർക്കത്തിൽ വന്ന രണ്ടിൽ താഴെ ആളുകളെ മാത്രമാണ് കേരളം കണ്ടെത്തുന്നത്.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ആളുകളെ കർശനമായി നിരീക്ഷിക്കേണ്ടതുണ്ട്. 80 ശതമാനത്തിലധികം കോവിഡ് രോഗികളും കേരളത്തിൽ ഹോം ക്വാറന്റൈനിലാണ് കഴിയുന്നത്. ജൂൺ ആദ്യവാരത്തിൽ ഇന്ത്യയിലെ 279 ജില്ലകളിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയിൽ ഇത് 107 ആയി കുറഞ്ഞതായും രാജേഷ് ഭൂഷൺ പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു, "ഇന്ന് ഏകദേശം 41 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമാണ്."
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ
ഇന്ത്യയിൽ ഇതുവരെ 46.69 കോടി ആദ്യ ഡോസ് വാക്സിൻ നൽകിയതായും 13.70 കോടി ആളുകൾക്ക് പൂർണമായും കൊവിഡ് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 46,164 പുതിയ കോവിഡ് -19 കേസുകൾ ഇന്ത്യ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. അതേ സമയം 34,159 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ മൊത്തം ആക്ടീവ് കേസുകളുടെ എണ്ണം 3,33,725 ആണ്. രോഗമുക്തി നിരക്ക് നിലവിൽ 97.63 ശതമാനമാണ്. അതേ സമയം ഇന്ത്യയുടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.58 ശതമാനമാണ്.
സംസ്ഥാനത്ത് ഓണം കഴിഞ്ഞതിന് പിന്നാലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമാണുണ്ടായിട്ടുള്ളത്. ബുധനാഴ്ച മാത്രം 31,445 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിൽ 4048 കേസുകളും തൃശ്ശൂർ ജില്ലയിൽ 3865 കേസുകളുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.03 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റിയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദിവസേന 20000ലധികം കേസുകളുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ചും കേരളത്തിലാണ് വർധനവുണ്ടായിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് രാജ്യത്തെ 68 ശതമാനത്തോളം കേസുകളും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.
കഴിഞ്ഞയാഴ്ചത്തെ ഓണാഘോഷമാണ് സംസ്ഥാനത്തെ കൊവിഡ് വർദ്ധനവിന് കാരണമായതെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. ഓണത്തിന് ശേഷം കൊവിഡ് കേസുകളിൽ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തി. പരിശോധനയും വാക്സിനേഷനും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. "കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഉത്സവത്തിന് മുന്നോടിയായി വിപണികൾ നിറഞ്ഞതിനാൽ കഴിഞ്ഞ വർഷവും ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവുണ്ടായിരുന്നു.












Click it and Unblock the Notifications