പ്രതിഭാഗം സാക്ഷികളുടെ മൊഴി പോലും നിസാമിന് 'എതിരായി', നിസാമിന് ഇനി രക്ഷയില്ല?
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെതിരെ പ്രതിഭാഗം സാക്ഷികളുടെ പോലും മൊഴി. കേസില്‍ പ്രതിഭാഗം ഹാജരാക്കിയ രണ്ട് സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായ മൊഴി നല്‍കി.
പ്രതിഭാഗം വാദങ്ങളുടെ മുനയൊടിയ്ക്കുന്നതായി സാക്ഷികളുടെ മൊഴി മാറി. നിസാം ഓടിച്ച ഹമ്മറിന്റെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന തരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പൊട്ടിയ ടയറുമായി കാര്‍ ഓടിയ്ക്കാന്‍ കഴിയില്ലെന്ന് ടയര്‍ സാങ്കേതിക വിദഗ്ദന്‍ എംവി കിരണ്‍ സാക്ഷി വിസ്താരത്തിനിടെ മൊഴി നല്‍കി

അപകടമല്ല
ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഹമ്മര്‍ ചന്ദ്രബോസിനെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. പക്ഷേ ഹാജരാക്കിയ സാക്ഷികളുടെ മൊഴി പോലും പ്രതിഭാഗത്തിന് എതിരായി

ഇങ്ങനെ
പാട്ടിയ ടയറുമായി കാര്‍ ഓടിയ്ക്കാന്‍ കഴിയില്ലെന്ന് ടയര്‍ സാങ്കേതിക വിദഗ്ദന്‍ എംവി കിരണ്‍ സാക്ഷി വിസ്താരത്തിനിടെ മൊഴി നല്‍കി. അപകടമുണ്ടായതാണെന്ന വാദം ഇതോടെ അപ്രസക്തമായി

കാര്‍ വീണ്ടും
കാര്‍ വീണ്ടും കോടതിയില്‍ എത്തിച്ച് പരിശോധിയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി.

തിരിച്ചടികള്‍
നിസാമിന് നേരെ ആക്രമണമുണ്ടായെന്ന് വരുത്താനുള്ള പ്രതിഭാഗത്തിന്റെ ശ്രമത്തിനും തിരിച്ചടിയുണ്ടായി. നിസാമിന്റെ ദേഹത്തുണ്ടായിരുന്ന ക്ഷതങ്ങള്‍ മാരകമായ ഇരുമ്പ് കമ്പിയോ, മരക്കമ്പോ കൊണ്ട് ആക്രമിച്ചപ്പോഴുണ്ടായതല്ലെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു

പൊളിയുന്നു
നിസാമിന് വേണ്ടി പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള നിരത്തിയ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സിപി ഉദയഭാനുവും ഹാജരായി.












Click it and Unblock the Notifications