Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീറാം വെങ്കിട്ടരാമൻ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അന്വേഷണ ചുമതല ഷാനവാസിന്!

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാർക്കോട്ടിക് അസി. കമ്മിഷണർ ഷീൻ തറയിലിനെയാണ് മാറ്റിയത്. എസ് പി ഷാനവാസിനാണ് ഇനി മുതൽ അന്വേഷണ ചുമതല. ചുമതല കൈമാറിയെങ്കിലും അന്വേഷണ സംഘത്തിൽ ഷീൻ തറയിൽ തുടരും. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.

പാലാ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വത്തിനായി തന്റെ പേര് നിർദേശിച്ചിരുന്നില്ലെന്ന് നിഷ ജോസ് കെ മാണി
കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. ശ്രീറാമിന്റെ രക്തപരിശോധന വൈകിയത് സംബന്ധിച്ച് ഷീൻ നൽകിയ റിപ്പോർട്ട് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ ചുമതല മാറ്റിയിരിക്കുന്നത്. അതേസമയം കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങിയിരുന്നു.

15 ദിവസത്തിനകം മറുപടി

15 ദിവസത്തിനകം മറുപടി


ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി നടപടിയിൽനിന്ന് ശ്രീറാമിനെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്.

പെരുമാറ്റച്ചട്ടം ലഘിച്ചു

പെരുമാറ്റച്ചട്ടം ലഘിച്ചു


ഐഎഎസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങൾ പാലിക്കാതെയും കാറോടിച്ച് മാധ്യമപ്രവർത്തകന്റെ ജീവൻ നഷ്ടപ്പെടുത്തിയെന്നാണ് ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാതി. പോലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നോട്ടീസ്. സംഭവത്തിൽ ശ്രീറാം സസ്പെൻഷനിലാണ്. അത് തുടരുന്നതിന് നോട്ടീസ് നൽകി മറുപടി വാങ്ങണം.

കടുത്ത നടപടികൾ

കടുത്ത നടപടികൾ


സർവീസിൽനിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകണമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനത്തിലേ പറ്റൂ. അതിന് കോടതി ശ്രീറാമിനെ അനിശ്ചിത കാലത്തേക്ക് ശിക്ഷിക്കണം. ഈ കേസിലാണെങ്കിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികൾ മൊഴി നൽകിയിരുന്നു.

രക്ത പരിശോധന വൈകി

രക്ത പരിശോധന വൈകി

എന്നാൽ മദ്യപിച്ചോയെന്ന് പരിശോധിക്കാൻ ഒമ്പത് മണിക്കൂറിനു ശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചത്. ഇതുൾപ്പടെയുള്ള പോലീസ് നടപടികളും മെഡിക്കൽ കോളേജ് അശുപത്രിയിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സ തേടിയതുമൊക്കെ ഏറെ വിവാദമായിരുന്നു. അപകട സ്ഥലത്ത് കളഞ്ഞുപോയ ബഷീറിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല.

അനധികൃത നിയമനം

അനധികൃത നിയമനം


അതേസമയം കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിൽ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമൻ അനധികൃത നിയമനം നടത്തിയെന്ന വെളിപ്പെടുത്തലുകളുമായി ട്വന്റി ഫോർ ന്യൂസ് രംഗത്തെത്തിയിരുന്നു. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തസ്തിയിലേക്ക് സർക്കാർ നിശ്ചയിച്ചതിനേക്കാൾ ഇരട്ടി ശമ്പളത്തിൽ നിയമനം നടത്തി. ഇതോടൊപ്പം ഡയറക്ടർ ബോർഡ് അറിയാതെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിനു 13,000 രൂപ ശമ്പളവും വർധിപ്പിച്ചു നൽകി. പ്രകടനം വിലയിരുത്തിയാകണം ശമ്പള വർധനവെന്ന ചട്ടം ലംഘിച്ചായിരുന്നു ഇതെന്ന് ട്വന്റിഫോറ്‍ ന്യൂസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+