Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെ ചെമ്പോല ദുരുപയോഗം ചെയ്തിട്ടില്ല; അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിൽ ശബരിമലയിലെ ചെമ്പോലയെ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ സംഭവം അന്വേഷണത്തിൻ്റെ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി. തെറ്റ് ചെയ്തവരിലൊക്കെ അന്വേഷണം ചെന്നെത്തും. ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

1

അതേസമയം, മോന്‍സണ്‍ സൂക്ഷിച്ച പുരാവസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും സംസ്ഥാന പുരാവസ്തു വകുപ്പിനോടും ഡി.ആര്‍.ഡി.ഒ യോടും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ടുപോകുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മോൻസൺ വിഷയത്തിൽ സഭയിൽ കൊണ്ടും കൊടുത്തുമായിരുന്നു ഭരണ-പ്രതിപക്ഷ വാക്പോര്. മോൻസൻ മാവുങ്കലും പൊലീസ് ബന്ധവും ചൂണ്ടിക്കാട്ടി പിടി തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ശബരിമല ആചാരവുമായി ബന്ധപ്പെട്ട ചെമ്പോല വ്യാജമായി ഉണ്ടാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കാൻ മോൻസണും കൈരളിയും ദേശാഭിമാനിയും ഇടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. ചെമ്പോല പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തിയെന്നും ഇത് ഗുരുതര പ്രശ്നമാണെന്നും പി ടി തോമസ് എംഎൽഎ ആരോപിച്ചു. 2019 ഫെബ്രുവരി 25ന് മോൻസനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഇൻറലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു.

3

കോസ്മറ്റിക്ക് സർജൻ എന്നവകാശപ്പെട്ടിരുന്ന മോൻസൺ അന്താരാഷ്ട്ര തട്ടിപ്പുകാരനാണെന്ന് ഇൻറലിജൻസ് വിവരം നൽകിയിരുന്നു. മുൻ ഡിജിപിയാണ് ഇയാൾക്ക് സംരക്ഷണമൊരുക്കിയതെന്നും പി ടി തോമസ് പറഞ്ഞു. ലോക കേരളസഭയിലെ പ്രതിനിധിയായി വന്ന ഇറ്റാലിയൻ വനിത മോൻസൻ്റെ ഇടനിലക്കാരിയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇവർ എങ്ങനെയാണ് പൊലീസിൻ്റെ കൊക്കൂൺ മീറ്റിലെത്തിയതെന്നും പിടി തോമസ് ചോദിച്ചു. ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മുൻ ഡിജിപി ലോക്നാഥ് ബ്ഹെറ മോൻസനെ സംരക്ഷിച്ചുവെന്നും പ്രതിപക്ഷം വിമർശിച്ചു.

4

മോദിയുടെ വിശ്വസ്തനായ ബഹ്റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി. എന്തു കൊണ്ട് ബെഹറക്കെതിരെ ഒരക്ഷരം മിണ്ടാൻ പിണറായിക്ക് കഴിയുന്നില്ല? മോശയുടെ വടി പിടിച്ച് നിൽക്കുന്ന മുൻ ഡി.ജി.പിക്ക് ഒരു ശമ്പളം നിശ്ചയിച്ചതായും പിടി തോമസ് പറഞ്ഞു. പുരാവസ്തുവകുപ്പിന്റെ ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പൊലീസ് സുരക്ഷ നല്‍കിയെന്നും പിടി തോമസ് ആരോപിച്ചു.

5

എന്നാൽ, പിടി തോമസിൻ്റെ വാദങ്ങളെ പൂർണമായും ഖണ്ഡിച്ച മുഖ്യമന്ത്രി വസ്തുതകളുമായി ബന്ധമില്ലാത്തതാണി തെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയിലാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. തെറ്റ് ചെയ്തവരിലൊക്കെ അന്വേഷണം ചെന്നെത്തും. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി ആവർത്തിച്ചു.

6

മോന്‍സണ്‍ സൂക്ഷിച്ച പുരാവസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും സംസ്ഥാന പുരാവസ്തു വകുപ്പിനോടും ഡി.ആര്‍.ഡി.ഒ യോടും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊര്‍ജിതമായി തന്നെ മുന്നോട്ടുപോകുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Actress Lakshmi Priya against Monson Mavunkal

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+