ക്ഷേമപെന്‍ഷന്‍ വിതരണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയല്ല; വീടുകളില്‍ പണപ്പിരിവ് ?
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകളുടെ വിതരണം സിപിഎം പാര്‍ട്ടിപരിപാടിയാക്കി മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്ഷേമ പെന്‍ഷന്‍ വിതരണം പാര്‍ട്ടിയുടെ സഹായം പോലെയാണ് വിതരണം ചെയ്യുന്നത്. ഓണ സമ്മാനമെന്ന പേരിലാണ് ഇപ്പോള്‍ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളിലെത്തി പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്.
വീട്ടുകാരില്‍ നിന്ന് പാര്‍ട്ടി പണപ്പിരിവ് നടത്തുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി ജില്ലാ രജിസ്ട്രാറുടെ അുമതിയോടെ മാത്രമേ നല്‍കാനാവു എന്നാണ് ചട്ടം. എന്നാല്‍ ഇതിന് വിരുദ്ധമായി സിപിഎം ഭരിക്കുന്ന സഹകരണസംഘങ്ങള്‍ വഴിയാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഇത് ചട്ടവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

പെന്‍ഷന്‍ വിതരണം രജിസ്ട്രാര്‍ അറിയുന്നില്ല. ജോയിന്റ് രജിസ്ട്രാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ തുക വിതരണം ചെയ്യുന്നത്. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണെ ചെയ്യുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം തന്നെ രാഷ്ട്രീയ ലക്ഷം വച്ചായിരുന്നെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read also: സ്വരാജിന്റെ തല തക്കാളികൃഷി നടത്താന്‍കൊള്ളാം; കപ്പലണ്ടി കമ്മ്യൂണിസ്റ്റിന് ചരിത്രമറിയില്ലെന്ന് ജനയുഗം
ഒരു പഞ്ചായത്തില്‍ കൂടുതല്‍ ആദായമുള്ള ബാങ്കുകളെയാണ് ഇത്തരത്തില്‍ പണം നല്‍കാന്‍ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ സിപിഎം ഭരിക്കുന്ന ബാങ്കുകള്‍ വഴിയാണ് പെന്‍ഷന്‍തുക വിതരണം ചെയ്യുന്നത്. മിക്കയിടത്തും കൃത്യമായ വ്യവസ്ഥകള്‍ പാലിക്കാതെ ജില്ലാ ബാങ്കുകളെ നോക്കു കുത്തികളാക്കുകയാമെന്നും ചെന്നിത്തല ആരോപിച്ചു.
പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍ വഴിയാക്കിയതിന് ഏകീകരണ സംവിധാനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ ഓണാഘോഷത്തേക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെയും ചെന്നിത്തല വിമര്‍ശിച്ചു.
Read Also: മദ്യലഹരിയില്‍ കാപ്പി വടികൊണ്ട് ജേഷ്ഠനെ തല്ലിക്കൊന്നു; ഒളിവില്‍ പോയ അനിയന്‍ പിടിയില്‍...
എല്ലാ ജീവനക്കാരെയും അടച്ചാക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൂക്കളമിടുന്നത് ഒരു വലിയ പാതകമല്ല. ഇതേ മുഖ്യമന്ത്രിയാണ് ഒരുവശത്ത് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തതെന്നും ചെന്നിത്തല പരിഹസിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications