സ്വരാജിന്റെ തല തക്കാളികൃഷി നടത്താന്‍കൊള്ളാം; കപ്പലണ്ടി കമ്മ്യൂണിസ്റ്റിന് ചരിത്രമറിയില്ലെന്ന് ജനയുഗം
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ സിപിഎം സിപിഐ തര്‍ക്കത്തില്‍ സിപിഐക്കെതിരെ പരിഹാസവുമായി രംഗത്ത് വന്ന എം സ്വരാജ് എംല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖുപത്രം ജനയുഗം. ദേവികയുടെ വാതില്‍പ്പഴുതിലൂടെ എന്ന എഡിറ്റ് പേജിലെ കോളത്തിലാണ് സ്വരാജിനുനേരെ രൂക്ഷമായ പരിഹാസവും, വിമര്‍ശനവുമുള്ളത്.
സിപിഐയുടെ രക്തപതാക തനിക്ക് വെറുമൊരു കീറത്തുണിയാണെന്നാണ് ഒരു വിദ്വാന്‍ പറഞ്ഞത്. ഇയാള്‍ ജനിക്കുന്നതിനും തൊട്ടു മുമ്പാണ് സിപിഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി കേരളം ഭരിച്ചിരുന്നത്. അതിനു ശേഷമുള്ള ചരിത്രം പോലും അറിയാത്ത ഈ കമ്മ്യൂണിസ്റ്റ് ഗര്‍ഭത്തിന് ഈ നാല്‍പതാം പക്കത്തും ബുദ്ധിമുളച്ചില്ലെങ്കില്‍ ആ തലയില്‍ തക്കാളിക്കൃഷി നടത്തുന്നതാവും നല്ലെതന്ന് ലേഖനം പരിഹസിക്കുന്നു.

പട്‌നയിലെ കുട്ടികള്‍ കമ്മ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്ക് സിപിഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ 'കുങ്കുമത്തിന്റെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്നു ഗര്‍ദ്ദഭം' എന്നു പറഞ്ഞാല്‍ കഴുത അഭിമാനിക്കും; തലയില്‍ ആളുതാമസമില്ലാത്ത ഒരാളെ കൂട്ടിനുകിട്ടിയല്ലോ എന്ന്.
Read Also: പ്ലസ് ടു വിദ്യാര്‍ത്ഥനിയെ ബ്ലെയ്ഡ്‌കൊണ്ട് വരഞ്ഞു, മര്‍ദ്ദനം; പ്രേമം നിരസിച്ചതിന് യുവാവ് ചെയ്തത്...
മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്നു സെക്രട്ടേറിയറ്റു പടിക്കല്‍ മൈക്കുവച്ചു പുലയാട്ടു നടത്തിയപ്പോള്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. അദ്ദേഹം അന്നുപറഞ്ഞ വാക്കുകള്‍ ഓര്‍മവരുന്നു. 'നിങ്ങള്‍ അതൊന്നും കാര്യമാക്കേണ്ടതില്ല.
തന്തയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കും തന്തയില്ലെന്നു പറഞ്ഞു നടക്കുന്നത് ഒരു നാട്ടുനടപ്പല്ലേ!'ഈ വ്യാജ മാര്‍ക്‌സിസ്റ്റിന്റെ പിതാവ് മുട്ടിലിഴഞ്ഞു പാമ്പിനെപിടിക്കാനോടുന്ന കാലത്ത് സിപിഐയില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിച്ചവരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വിഎസ് അച്യുതാന്ദന്‍.
ആ അച്യുതാനന്ദന്റെ തലവെട്ടി ഉത്തരകൊറിയന്‍ മോഡല്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സിപിഐയുടെ കൊടിയെ പീറത്തുണിയെന്നു വിശേഷിപ്പിച്ചത്.
മാര്‍ക്ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണ്. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ചാര സന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാകുമെന്നും ലേഖനത്തില്‍ പറയുന്നു.
Read Also: ഓണം ഓഫറില്‍ പറ്റിക്കപ്പെടരുത്; തട്ടിപ്പ് പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡുകള്‍...
ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണെന്ന് കഴിഞ്ഞ ദിവസം എം സ്വരാജ് പറഞ്ഞത്. അതില്‍ ഇപ്പോളും വലിയ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു സ്വരാജിന്റെ പരിഹാസം.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications