മദ്യലഹരിയില്‍ കാപ്പി വടികൊണ്ട് ജേഷ്ഠനെ തല്ലിക്കൊന്നു; ഒളിവില്‍ പോയ അനിയന്‍ പിടിയില്‍...
ഇടുക്കി: കുടുംബ വഴക്കിനിടെ മദ്യലഹരിയില്‍ ജേഷ്ഠനെ തല്ലിക്കൊന്ന കേസില്‍ സഹോദരന്‍ പോലീസ് പിടിയില്‍. അടിമാലി ആനവിരട്ടി ചുട്ടിശേരില്‍ അന്‍വിന്‍ പോളിയാണ് സ്വന്തം ജേഷ്ഠനെ കൊപ്പി വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
പൗലോസ് ലിസി ദമ്പതികളുടെ മകന്‍ അരുണ്‍പോള്‍(310 ആണ് സഹോദരന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. ജേഷ്ഠനെ തല്ലി അവശനാക്കിയ ശേഷം ഒളിവില്‍പോയ അരുണിനെ ആവവിരട്ടി സ്‌കൂളിന് സമീപത്തെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ഇരുവരും മിക്ക ദിവസങ്ങളിലും പരസ്പരം വഴക്കിട്ടുരന്നതായാണ് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകം നടന്നത്. അടുത്തുള്ള കല്യാണ വീട്ടില്‍ പോയി വന്നതിന് ശേഷം ഇരുവരും തമ്മില്‍ ചീത്തവിളിയും കയ്യേറ്റവുമുണ്ടായി. പതിവ് സംഭവമായതിനാല്‍ വീട്ടുകാരും അയല്‍വാസികളും ശ്രദ്ധിച്ചില്ല. എന്നാല്‍ വാക്കേറ്റത്തിനിടെ സമീപത്ത് കിടന്നിരുന്ന കാപ്പി വടിയെടുത്ത് അരുണ്‍ ചേട്ടന്റെ തലയ്ക്കടിക്കുകയായിരുന്നു.
Read Also: പ്ലസ് ടു വിദ്യാര്‍ത്ഥനിയെ ബ്ലെയ്ഡ്‌കൊണ്ട് വരഞ്ഞു, മര്‍ദ്ദനം; പ്രേമം നിരസിച്ചതിന് യുവാവ് ചെയ്തത്...
അടിയേറ്റ് അരുണ്‍ നിലത്ത് വീണതോടെ ആന്‍വിന്‍ തന്നെയാണ് സംഭവം മാതാപിതാക്കളെ വിളിച്ച് അറിയിച്ചത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരുടെ സഹായത്തോടെ അരുണിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലയുടെ ഇടത് വശത്ത് അടിയേറ്റ് തകര്‍ന്നിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read Also: സ്വരാജിന്റെ തല തക്കാളികൃഷി നടത്താന്‍കൊള്ളാം; കപ്പലണ്ടി കമ്മ്യൂണിസ്റ്റിന് ചരിത്രമറിയില്ലെന്ന് ജനയുഗം
സഹോദരന്‍ മരിച്ച വിവരമറിഞ്ഞതോടെ ആന്‍വിന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. പിന്തുടര്‍ന്നെത്തിയ പോലീസ് ഇയാളെ ഇരുമ്പിന്‍പാലത്തിനടത്തു നിന്നും പിടികൂടുകയായിരുന്നു. അടിമാലി ടൗണില്‍ പിക്കപ് ജീപ് ഡ്രൈവറായിരുന്നു കൊല്ലപ്പെട്ട അരുണ്‍. അരുണിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടതിന്ന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications