കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് സര്‍ക്കാരിന്റെ കുടില തന്ത്രം; നടന്നത് കരിവാരി തേക്കാനുള്ള ശ്രമം, പിണറായിക്ക് തെറ്റി

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ വീണ്ടും പുറത്തു നിന്ന് നിയമോപദേശം തേടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ കുടില തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യോഗക്ഷേമ സഭ; ശാന്തിവൃത്തി കേവലം തൊഴിലല്ല, ഉപാസന
വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയത്ത് യുഡിഫിനെ തേജോവധം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു യുഡിഎഫ് നേതാക്കള്‍ക്കെതിരെ അഴിമതിക്കും സ്ത്രീപീഡനത്തിനും കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം എന്നാണ് ചെന്നിത്തല പറയുന്നത്.

chennithala

അഡ്വക്കേറ്റ് ജനറലില്‍ നിന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അന്ന് ലഭിച്ച നിയമോപദേശം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അതുകൊണ്ടാണ് പുറത്തു നിന്നുള്ള നിയമജ്ഞനില്‍ നിന്ന് നിയമോപദേശം തേടേണ്ടി വന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല.

ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ
രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെ മുന്‍മുഖ്യമന്ത്രിയടക്കമുള്ള യുഡിഎഫ് നേതാക്കളെ കരിവാരി തേക്കാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

English summary
chennithala against pinarayi s legal advice on solar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X