ദുരഭിമാനത്തിനേറ്റ അടി!! ഇനി തുടരാന്‍ എന്ത് അവകാശം...ആഞ്ഞടിച്ച് ചെന്നിത്തല

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നു സര്‍ക്കാരിനു തിരിച്ചടി നേരിട്ടതിനു പിറകെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെന്‍കുമാറിന്റെ നിയമനത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയതിനു പിന്നാലെയാണ് ചെന്നിത്തല ആഞ്ഞടിച്ചത്.

1

സര്‍ക്കാരിന്റെ ദുരഭിമാനത്തിനേറ്റ തിരിച്ചടിയാണിത്. സെന്‍കുമാറിനെ എത്രയും പെട്ടെന്നു പോലീസ് മേധാവി സ്ഥാനത്ത് പുനര്‍ നിയമിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിനു ഇനി ധാര്‍മികമായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

2

പോലീസ് മേധാവി ആരെന്ന ചോദ്യത്തിന് 10 ദിവസമായിട്ടും ഉത്തരം നല്‍കാന്‍ പിണറായി സര്‍ക്കാരിനായിട്ടില്ല. ശക്തമായ വിധി നല്‍കിയിട്ടും അതു അനുസരിക്കാത്ത സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.സെന്‍കുമാറിന്റെ നിയമന ഉത്തരവില്‍ വ്യക്തത നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളുകയായിരുന്നു. കോടതി ചെലവായി 25000 രൂപ അടയ്ക്കണമെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

English summary
Chennithala asked government to re appoint senkumar immediately.
Please Wait while comments are loading...