താമരശേരി ചുരത്തില്‍ 300ഒാളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി..

  • Posted By: NP Shakeer
Subscribe to Oneindia Malayalam

താമരശേരി: ചുരത്തിലെ റോഡരികിലെ കാട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എട്ടാം വളവിനു സമീപം തകരപ്പാടിയിലാണ് മൂന്നുറോളം കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിരിഞ്ഞ് ഏതാനും ദിവസം മാത്രം പ്രായമുള്ള ഇവയെ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരാണ് കണ്ടെത്തിയത്. ചത്തവയും ജീവനുള്ളവയും കൂട്ടത്തില്‍ ഉണ്ടായിരുന്നു. നൂറോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തിരുന്നു. ഉപേക്ഷിച്ച ശേഷം വെയില്‍കൊണ്ടാണ് ഇവ ചത്തുപോയതെന്ന് കരുതുന്നു.

chkn

ഈ പ്രദേശത്ത് മീനിന്റെ അവശിഷ്ടങ്ങള്‍ തള്ളിയതിനാല്‍ ദുര്‍ഗന്ധം പരന്നിരുന്നു. ഇത് കണ്ടെത്താനുള്ള തിരിച്ചിലിനിടെയാണ് കൂട്ടിയിട്ട കോഴിക്കുഞ്ഞുങ്ങളെ കണ്ടത്. ആരാണ് കോഴിക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

കോഴിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതറിഞ്ഞ് നിരവധി പേര്‍ വാഹനം നിര്‍ത്തി സന്ദര്‍ശിച്ചു. ഇവരില്‍ ചിലര്‍ ജീവനുള്ള കുഞ്ഞുങ്ങളെ കൊണ്ടുപോയി. ചിലതിനെ കുരങ്ങുകള്‍ പിടിച്ചതായും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ചത്തവയെ പ്രദേശത്തുതന്നെ കുഴിയെടുത്ത് മൂടി. എന്നാൽ ഇത്രയധികം കോഴിക്കുഞ്ഞുങ്ങളെ ആരാണ് ഉപേക്ഷിച്ചതെന്നോ അതിന്റെ കാരണമെന്താണെന്നോ അറിയാൻ കഴിഞ്ഞിട്ടില്ല.അനധികൃതമായി കടത്തുന്നവയാണോ എന്നും സംശയിക്കുന്നു.

പ്രവാസിയുടെ മൃതദേഹം ഇനി തൂക്കി നിരക്കിടില്ല.... യോഗത്തിൽ തെറിയഭിഷേകം നടത്തി ബി.ജെ.പി നേതാക്കൾ

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം: നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
chicks are found lost in thamaraseri kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്