മുഖ്യമന്ത്രിയും മന്ത്രി ശിവൻകുട്ടിയും യൂറോപ്പിലേക്ക്; ഫിൻലന്റും നോർവയും സന്ദർശിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്. ഒക്ടോബർ രണ്ടിനാണ് രണ്ടാഴ്ച നീളുന്ന യാത്ര. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് യാത്ര.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

ലണ്ടൻ, ഫിൻലെന്റ്, നോർവെ എന്നീ രാജ്യങ്ങളിലേക്കാണ് പോകുക. വിദ്യാഭ്യാസ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫിൻലാന്റ് ക്ഷണിച്ചിരുന്നവെന്നാണ് സർക്കാർ വിശദീകരണം. മുഖ്യമന്ത്രിക്കും ശിവൻകുട്ടിക്കുമൊപ്പം ചീഫ് സെക്രട്ടറി വി പി ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നിവരും സംഘത്തിലുണ്ടാകും. ഫിൻലാന്റിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദർശിച്ചേക്കും.ലണ്ടൻ യാത്രയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ അടക്കമുള്ളവർ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ
നേരത്തേയും മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശിച്ചിരുന്നു. നെതർലാന്റിലേക്കായിരുന്നു യാത്ര. പ്രളയത്തെ അതിജീവിക്കുന്നതിനായുള്ള നെതർലാന്റ് മാതൃകയെ കുറിച്ച് പഠിക്കുന്നതിനായിട്ടായിരുന്നു യാത്ര.
മന്ത്രി റിയാസും സംഘവും പാരീസിലേക്ക്
മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോകുന്നതിന് മുൻപ് മന്ത്രി മുഹമ്മദ് റിയാസും സംഘവും പാരീസ് സന്ദർശിക്കും. ടൂറിസം മേളയിൽ പങ്കെടുക്കാനാണ് യാത്ര. സപ്റ്റംബർ 19 ന് നടക്കുന്ന ഫ്രഞ്ച് ടാവൽ മാർക്കിൽ മന്ത്രിയും ഉദ്യോഗസ്ഥ സംഘവും പങ്കെടുക്കും












Click it and Unblock the Notifications