• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല, പ്രതിപക്ഷ സമരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആള്‍ക്കൂട്ട സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരെ പ്രവര്‍ത്തിക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ആള്‍ക്കൂട്ട സമരങ്ങള്‍ വിഘാതമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ മുതലായ കോവിഡ് പ്രോട്ടോക്കോള്‍ സമരക്കാര്‍ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

'കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമായി'; പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികള്‍'കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമായി'; പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികള്‍

 പാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ പാലാരിവട്ടം പാലം പണിയാനുളള പണം ഇബ്രാഹിംകുഞ്ഞിൽ നിന്ന് ഈടാക്കണമെന്ന് ഡിവൈഎഫ്‌ഐ

നമ്മുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുന്ന സേനയാണ് പൊലീസ്. അതിനുള്ള പ്രത്യുപകാരമായി അവര്‍ക്കിടയില്‍ രോഗം പടര്‍ത്തുകയാണോ വേണ്ടതെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ല എന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ ആള്‍ക്കൂട്ട സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങള്‍ നേരിടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിര്‍ഭാഗ്യകരമാണ്.

ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാന്‍ സാധിക്കില്ല. പക്ഷേ, പ്രതിഷേധിക്കുന്നവര്‍ അതു സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറണം. മറ്റെന്തെല്ലാം പ്രതിഷേധ മാര്‍ഗങ്ങളുണ്ട്. അക്രമസമരം നടത്തിയാലേ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ആകൂ എന്നൊരു ധാരണ മാറിക്കിട്ടിയാല്‍ ഈ പ്രശ്‌നത്തിന് വലിയ അളവ് പരിഹാരമാകും. നമ്മള്‍ എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറായേ തീരൂ. നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടു കൊടുക്കില്ല എന്നു തീരുമാനിക്കണം. അതിനാവശ്യമായ ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുകയും വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 4125 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 19 പേര്‍ മരണമടഞ്ഞു. 40,382 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3463 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 412 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 38,574 സാമ്പിളുകള്‍ പരിശോധന നടത്തി. 3007 പേര്‍ രോഗവിമുക്തരായി.

അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാറാണ് പിണറായിയുടേത്, കോടതിവിധി പ്രഹരമെന്ന് വിഷ്ണുനാഥ്അധികാരത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത സർക്കാറാണ് പിണറായിയുടേത്, കോടതിവിധി പ്രഹരമെന്ന് വിഷ്ണുനാഥ്

English summary
Chief Minister Pinarayi Vijayan criticized the struggles of the Opposition during the Covid period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X