Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിവാദം; ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാന്‍ ശ്രമമെന്ന് പിണറായി...

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങള്‍ ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ്. ശബരിമലയിലെ വിഐപി ദര്‍ശനം അവസാനിപ്പിക്കണമെന്നും എല്ലാദിവസവും നടതുറക്കണമെന്നും പിണറായി പറഞ്ഞത് വലിയ വിവാദമായിരുന്നു.

പിണറായിക്കെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷത്തെ വിശ്വാസികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങള്‍ പൊളിക്കാന്‍ നടക്കുന്നവര്‍ എന്ന പ്രചാരണമാണ് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ മുളയിലേ നുള്ളിക്കളയാന്‍ കൊതിച്ച ശത്രുക്കള്‍ നടത്തിയതെന്ന് പിണറായി ആരോപിച്ചു.

Pinarayi Vijayan

അത്തരം കള്ള പ്രചാരണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് നാനാ ജാതി മതങ്ങളിലും പെട്ടവരും ജാതിമത പരിഗണനകള്‍ ഇല്ലാത്തവരും ദൈവ വിശ്വാസികളും അല്ലാത്തവരുമായ ബഹുജനങ്ങള്‍ കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നതെന്ന് പിണറായി പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ശബരിമല അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയത്. യോഗത്തില്‍ പങ്കെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയോട് വിയോജിച്ചത് വലിയ തര്‍ക്കത്തിനിടയാക്കി. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രയാര്‍ഗോപാല കൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പ്രയാര്‍ വര്‍ഗ്ഗീയ വാദിയാണെന്ന് കടകംപള്ളി പറഞ്ഞിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+