കേരളത്തിൽ ഇനി അരിക്ക് ക്ഷാമമില്ല; ആന്ധ്ര കനിയും, കേരളത്തിനാവശ്യമായ അരി എത്തും!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തിൽ ഇനി ആരിക്ക് ക്ഷാമമുണ്ടാകില്ല. കേരളത്തിന് ആവശ്യമായ അരി ഇനി ആന്ധ്രാ പ്രദേശ് നൽകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാ ഉപമുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഫേസ് ബുക്ക് വഴിയാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞദിവസം ആന്ധ്രയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂര്‍ത്തിയുമായി ഇത് സംബന്ധിച്ച പ്രാഥമികചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിനെത്തുടര്‍ന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കൃഷിമന്ത്രി സോമിറെഡ്ഡി ചന്ദ്രമോഹന്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.

Pinarayi Viajayan

ഈ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേരളത്തിന് ആവശ്യമായ അരി ലഭ്യമാക്കുവാന്‍ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയത്. വിശദചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയും കൃഷിമന്ത്രിയും ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
Chief Minister Pinarayi Vijayan's facebook post about rice issue
Please Wait while comments are loading...