കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കുട്ടികള്‍ക്കെതിരെ ലൈംഗികപീഡനം വര്‍ധിക്കുന്നു

  • By Muralidharan
Google Oneindia Malayalam News

മലപ്പുറം: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം തന്നെ വന്നിട്ടും സംസ്ഥാനത്ത് കുട്ടികള്‍ക്ക് രക്ഷയില്ല. കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനങ്ങള്‍ കൂടിവരികയാണ് എന്ന് കണക്കുകള്‍ പറയുന്നു. 2014 ല്‍ ആദ്യത്തെ നാല് മാസങ്ങളില്‍ 450നടുത്ത് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 70 കേസുകളാണ് മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടടുത്ത ജില്ലയായ കോഴിക്കോടാണ് രണ്ടാമത്. കുട്ടികളെ പീഡിപ്പിച്ച 45 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

malappuram

എറണാകുളത്ത് നാല്‍പ്പതും പാലക്കാടും ഇടുക്കിയിലും മുപ്പത്തിയൊമ്പത് വീതവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കന്‍ ജില്ലകളിലാണ് താരതമ്യേന കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ കുറവ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 9 വീതം കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2013ല്‍ 1002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇത് 1380 ആയി കൂടി. ഈ വര്‍ഷം വെറും നാല് മാസം കൊണ്ട് 449 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. കുട്ടികള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് കൂടുതല്‍ കേസുകള്‍ പുറംലോകം അറിയാന്‍ കാരണമാകുന്നത്. പീഡനത്തിന് ഇരകളാകുന്നവരില്‍ വലിയ ശതമാനം ആണ്‍കുട്ടികളുമുണ്ട്.

English summary
Report says Child molestation cases increased drastically in the recent rears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X