ആനയെ വരച്ചപ്പോള്‍ അവര്‍ ആര്‍ത്തുവിളിച്ചു, കുട്ടികളെ ത്രില്ലടിപ്പിച്ച് കാര്‍ട്ടൂണ്‍ ഫെസ്റ്റ്

  • Written By: Vaisakhan
Subscribe to Oneindia Malayalam

മലപ്പുറം: ആനക്കുട്ടി ഊഞ്ഞാലിലാടുന്ന കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ നിഷ്‌കളങ്കരായ ആ കുരുന്നുകള്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ചു. പിന്നെ വരച്ചത് ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയെയാണ്. ആദ്യമൊന്നും മനസിലായില്ലെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ആളെ പിടികിട്ടിയ കുട്ടികള്‍ ആരാധനയോടെ ഛേത്രിയെന്ന് ഏറ്റുപറഞ്ഞു. ചെറുപുഷ്പം പബ്ലിക് സ്‌കൂളിന്റെ കാര്‍ട്ടൂണ്‍ ഫെസ്റ്റാണ് കുരുന്നുകളെ ഭാവനയുടെ മായാലോകത്തേക്ക് കൂട്ടികൊണ്ടുപോയത്. 25ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

1

കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനും പ്രശ്‌സത കാര്‍ട്ടൂണിസ്റ്റുമായ ഇബ്രാഹിം ബാദുഷ കാര്‍ട്ടൂണുകള്‍ വരച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഓരോ കുട്ടിക്കും ചിത്രത്തെ കുറിച്ച് വര്‍ണിക്കാനുള്ള അവസരവും അതോടൊപ്പം അവരെ കൊണ്ട് കാര്‍ട്ടൂണുകള്‍ വരപ്പിച്ചും സദസ് സജീവമാക്കാനും അദ്ദേഹത്തിന് സാധിച്ചു. നിരവധി കുട്ടികള്‍ ഇബ്രാഹിം ബാദുഷയുടെ കാര്‍ട്ടൂണ്‍ കാണാനും ഫെസ്റ്റില്‍ പങ്കെടുക്കാനുമായി എത്തിയിരുന്നു.

2

മറ്റ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ഗിരീഷ് മൂഴിപാടം, നൗഷാദ് വെള്ളിലശേരി, ബഷീര്‍കിഴിശ്ശേരി തുടങ്ങിയ പ്രമുഖരും ഫെസ്റ്റിനെത്തിയിരുന്നു. ഒരു കാര്‍ട്ടൂണ്‍ എന്താണെന്നും അത് എങ്ങനെയാണ് വരയ്‌ക്കേണ്ടതെന്നും ഇവര്‍ കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുത്തു. സ്വന്തം കഥാപാത്രങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി ഇവര്‍ കുട്ടികളെ പ്രചോദിപ്പിക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
children's thrilled by cartoon fest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്