ചോക്കാട് ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ചോക്കാട് ബൈക്കും ബസും കൂട്ടിയിടിച്ചു ബൈക്കു യാത്രക്കാരനായ യുവാവ് മരിച്ചു. ചോക്കാട് അരിമ്പ്ര അബൂബക്കറിന്റെ മകന്‍ അന്‍ഷിദ് (25) ആണ്് മരിച്ചത്.

പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

കൂടെ സഞ്ചരിച്ച അന്‍ഷിദിന്റെ കുടുംബാംഗമായ ഫസലുന്നീസ (28)യെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബസ് യാത്രക്കാരായ പത്തുപേര്‍ക്കു പരിക്കുണ്ട്.

mpm

ഇന്നു രാവിലെ ഒമ്പതിനു ചോക്കാടാണ് അപകടം. വണ്ടൂര്‍ ചോക്കാട് വഴി പൂക്കോട്ടുംപാടത്തേക്കു വരികയായിരുന്നു ബസ്. ബൈക്കിലിടിച്ച ബസ് നിയന്ത്രണം വിട്ടു മറിഞ്ഞാണ് പത്തുപേര്‍ക്കു പരിക്കേറ്റത്.

English summary
Chokkad; Youth died in accident
Please Wait while comments are loading...