ചുരുളിയിലെ തെറിവിളി, അതിഭീകരമെന്ന് ഹൈക്കോടതി, ലിജോക്കും ജോജുവിനുമടക്കം നോട്ടീസ്
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രമായ ചുരുളിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാ പ്രയോഗങ്ങള്‍ അതിഭീകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചുരുളിക്കെതിരെ തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയായ പെഗ്ഗി ഫെന്‍ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചുരുളി സിനിമയിലെ വിവാദമായ തെറിവിളികള്‍ക്കെതിരെയാണ് ഹര്‍ജി. ഒടിടി പ്ലാറ്റഫോമില്‍ നിന്ന് സിനിമ പിന്‍വലിക്കണം എന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
Recommended Video
സോ കൂൾ കൽ സോൺ! കണ്ടിട്ട് ദുൽഖറിന് പോലും മനസ്സിലായില്ല, കല്യാണിയുടെ പുത്തൻ ലുക്ക്, ചിത്രങ്ങൾ
ചുരുളി സിനിമയിലെ വിവാദമായ തെറിവിളികള്‍ക്കെതിരെയാണ് ഹര്‍ജി. ഒടിടി പ്ലാറ്റഫോമില്‍ നിന്ന് സിനിമ പിന്‍വലിക്കണം എന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, സെന്‍സര്‍ ബോര്‍ഡ്, ചിത്രം റിലീസ് ചെയ്ത ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി പിക്‌ചേഴ്‌സിന്റെ എംഡി, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ് എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ചുരുളിയിലെ തെറിവിളി സീനുകള്‍ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ വലിയ വിവാദമായിരുന്നു. അനാവശ്യമായി തെറികള്‍ സിനിമയില്‍ കുത്തി നിറച്ചിരിക്കുകയാണ് എന്നാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്. ചുരുളി സിനിമ പൊതു ധാര്‍മികതയ്ക്ക് നിരക്കാത്തത് ആണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണം എന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു. ഒടിടിയില്‍ ആണ് ചുരുളി റിലീസ് ആയത്.
കത്രീനയ്ക്ക് സ്വന്തമായി വിക്കി, വമ്പൻ ആഢംബര വിവാഹം, ചിത്രങ്ങൾ പുറത്ത്
ഒടിടി റിലീസ് ആയത് കൊണ്ട് തന്നെ ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടിട്ടില്ല. ചുരുളിയുടെ സെന്‍സര്‍ ചെയ്ത കോപി അല്ല ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത് എന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമാണ് എന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ജസ്റ്റിസ് എന്‍ നാഗരേഷ് ആണ് അഭിപ്രായപ്പെട്ടത്. സിനിമയിലെ ഭാഷ സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ചിത്രം ഒടിടി റിലീസ് ആണെന്നത് കൊണ്ട് തന്നെ കുട്ടികള്‍ അടക്കമുളളവരിലേക്ക് ഇതെത്തുമെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു. സെന്‍സര്‍ ബോര്‍ഡ് ചുരുളിക്ക് അനുമതി നല്‍കുക വഴി ചട്ടലംഘനം നടത്തിയെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് ചുരുളി സിനിമ നീക്കം ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.












Click it and Unblock the Notifications