സഹോദരനെതിരെ കേസെടുത്തപ്പോൾ ജഡ്ജിക്ക് നൊന്തു; സിഐയെക്ക് ഭീഷണി, പരാതിയുമായി മാവേലിക്കര സിഐ
Recommended Video

കൊച്ചി: കേസ് അട്ടിമറിക്കാൻ ജഡ്ജി സിഐയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സഹോദരനുള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി മാവേലിക്കര സിഐയെയാണ് ഭീഷണിപ്പെടുത്തിയത്. മാവേലിക്കര ഗവ.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സഹോദരനെ ഈ കേസിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ജസ്റ്റിസ് പിഡി രാജൻ ഫോണിലൂടെയും പിന്നീട് ഹൈക്കോടതി ചേംബറിലും വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിക്കുമെന്നും തകര്‍ക്കുമെന്നും പറഞ്ഞ ജസ്റ്റിസ് ഒരു ഘട്ടത്തില്‍ തനിക്ക് നേരെ കൈയോങ്ങുക വരെ ചെയ്‌തെന്നും ശ്രീകുമാറിന്റെ പരാതിയിലുണ്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുരക്ഷ ഉദ്യോഗസ്ഥന്റെ കോൾ
മാവേലിക്കര എസ്ഐ അന്വേഷിക്കുന്ന കേസില്‍ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പിഡി രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ് തനിക്ക് ആദ്യം കോൾ വന്നതെന്ന് പി ശ്രീകുമാർ പറയുന്നു.

പോലീസ് അനുസരിച്ചില്ല
എന്നാൽ ജഡ്ജി പിഡി രാജന്റെ വാക്കുകൾ അനുസരിക്കാൻ സിഐ തയ്യാറായില്ല. പിന്നീടാണ് പിന്നീടാണ് നേരിട്ട് കാണാൻ ആവശ്യപ്പെട്ടത്.

നേരിട്ട് കാണാൻ നിർദേശിച്ചു
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്‌പെഷ്യല്‍ ഗവര്‍ണ്‍മെന്റ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി ശ്രീകുമാറിനെ വിളിക്കുകയും മാവേലിക്കരയിലെത്തി പിഡി രാജനെ കാണണമെന്ന് നിർദേശിക്കുകയുമായിരുന്നു.

ചേംബറിലേക്ക് വിളിപ്പിച്ചു
ഹൈക്കോടതിയിലെത്തിയ സിഐ സുമന്‍ ചക്രവര്‍ത്തിക്കൊപ്പം പിഡി രാജന്റെ ചേംബറിലെത്തി. ഇവിടെ വച്ചാണ് തന്നെ ജഡ്ജി നേരിട്ട് ഭീഷണിപ്പെടുത്തിയതെന്ന് ശ്രീകുമാര്‍ പറയുന്നത്.

കേസെടുക്കാൻ എങ്ങിനെ ധൈര്യം വന്നു
തന്റെ സഹോദരനെതിരെ കേസെടുക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ചതായി സിഐ പി ശ്രീകുമാർ പറയുന്നു.

ഐജി നേരിട്ട് എത്തി
പുറത്തു വന്ന സിഐ സംഭവങ്ങള്‍ ആലപ്പുഴ എസ്പി എ അക്ബറിനെ വിളിച്ചു പറഞ്ഞു. എസ്പി ഇക്കാര്യങ്ങള്‍ എറണാകുളം റേഞ്ച് ഐ.ജി ശ്രീജിത്തിനെ അറിയിച്ചു. തുടര്‍ന്ന് ഐജി നേരിട്ടെത്തിയാണ് ഹൈക്കോട്ടതിയിൽ നിന്നും കൂട്ടി കൊണ്ടുപോയതെന്നും ശ്രീകുമാർ പറയുന്നു.

രേഖകൾ കൈയ്യിലുണ്ട്
ഐജി, എസ്പി, സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോണ്‍ രേഖകൾ കൈവശമുണ്ടെന്നും സിഐ ശ്രീകുമാർ പറയുന്നു.












Click it and Unblock the Notifications