ഡ്രൈവര്‍ കുടുക്കിയെന്ന് നടി; ഓപ്പറേഷന്‍ കുബേര വേണമെന്ന് പരാതി, നടിക്കെതിരെയും കേസ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: മുന്‍ ഡ്രൈവര്‍ക്കെതിരേ നടിയുടെ പരാതി. ഓപ്പറേഷന്‍ കുബേര പ്രകാരം ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് സിനിമ-സീരിയല്‍ നടി പരാതി നല്‍കിയിരിക്കുന്നത്. പണമിടപാട് നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ മുന്‍ ഡ്രൈവര്‍ തനിക്കെതിരേ നീങ്ങുകയാണെന്ന് പരാതിയില്‍ പറയുന്നു.

Atm

ഡ്രൈവര്‍ വഴി നടി ചില പണമിടപാടുകള്‍ നടത്തിയിരുന്നു. ഈ പണത്തിന് പകരം നടി ഡ്രൈവര്‍ക്ക് ചെക്ക് നല്‍കി. ചെക്ക് ബാങ്കില്‍ കൊടുത്തപ്പോള്‍ നടിയുടെ അക്കൗണ്ടില്‍ പണമില്ലായിരുന്നു. ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് നടിക്കെതിരേ ഡ്രൈവര്‍ കേസ് കൊടുത്തു.

ഈ സാഹചര്യത്തിലാണ് നടി ഡ്രൈവര്‍ക്കെതിരേയും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഡ്രൈവര്‍ കൊള്ളപ്പലിശക്കാരനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഡ്രൈവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് സിഐക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

English summary
Cinema Actress complaint against former Driver
Please Wait while comments are loading...