കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം; നിര്‍ണായക നീക്കവുമായി ബിജെപി, മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിമയഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വ കക്ഷിയോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിപക്ഷവുമായി യോജിച്ച് സമരം നടത്തിയതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പൗരത്വ ഭേജഗതി നിയമം: കണ്ണൂരിൽ ഗവർണ്ണറെ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾപൗരത്വ ഭേജഗതി നിയമം: കണ്ണൂരിൽ ഗവർണ്ണറെ ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ

സംയുക്ത സമരം നടത്തിയ പശ്ചാത്തലത്തില്‍ അതിന്‍റെ തുടര്‍നടപടികള്‍ ആലോചിക്കാനാണ് യോഗം ചേരുന്നത്. ഇതിനിടയിലാണ് പ്രത്യക്ഷത്തില്‍ പൗരത്വ ഭേദഗതിക്ക് എതിരാവുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശംങ്ങള്‍ ഇങ്ങനെ..

സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്

സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്

പൗരത്വ നിയമ ഭേദഗതിയില്‍ ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്ക ചര്‍ച്ചചെയ്യാനാണ് സര്‍വ്വകക്ഷി യോഗം വിളിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ വിശദീകരണം. എന്നാല്‍ നിയമത്തിനെതിരായ സംസ്ഥാനത്തിന്‍റെ സമരങ്ങളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവും സര്‍ക്കാര്‍ ഈ യോഗത്തിലൂടെ ഉന്നംവെക്കുന്നുവെന്ന് വ്യക്തമാണ്.

ബിജെപി പങ്കെടുക്കും

ബിജെപി പങ്കെടുക്കും

ഇത്തരത്തില്‍ കേന്ദ്രത്തിനെതിരായി സംയുക്ത സമരമുഖം തുറക്കാന്‍ ഉദ്ദേശിച്ചുള്ള യോഗത്തിലാണ് തങ്ങളും പങ്കെടുക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് പാര്‍ട്ടി നിലപാട് വിശദീകരിക്കാനാണ് ബിജെപിയുടെ നീക്കം. ഇത് സംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തി.

വിശദീകരിക്കും

വിശദീകരിക്കും

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിയമത്തിന്‍റെ അനുകൂല ഘടകങ്ങള്‍ ബിജെപി പ്രതിനിധി സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും. പൗരത്വ നിയമത്തെ പിന്തുണച്ച് പാര്‍ട്ടി സംസ്ഥാനത്ത് നടത്താന്‍ പോകുന്ന പ്രചാരണ പരിപാടികളെക്കുറിച്ചും യോഗത്തില്‍ വിശദീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

ആര് പങ്കെടുക്കണം

ആര് പങ്കെടുക്കണം

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റിനാണ് സര്‍ക്കാര്‍ കത്ത് നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ യോഗത്തില്‍ ആര് പങ്കെടുക്കണമെന്ന കാര്യത്തില്‍ ബിജെപി നേതൃത്വം നാളെ തീരുമാനമെടുക്കും.

സിപിഎം സെക്രട്ടറിയേറ്റ്

സിപിഎം സെക്രട്ടറിയേറ്റ്

അതേസമയം, ശബരിമല വിഷയത്തില്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ച് പ്രതിരോധിച്ചതിന് സമാനമായി പൗരത്വ നിയമഭേദഗതിയില്‍ ഭരണഘടനാ സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇത്തരം ഒരു ആശയം മുന്നോട്ട്ട വെച്ചത്.

സര്‍ക്കാര്‍ നിയന്ത്രണത്തില്‍

സര്‍ക്കാര്‍ നിയന്ത്രണത്തില്‍

തനിച്ചു പ്രതിഷേധത്തിനേക്കാള്‍ വിവിധ മേഖലകളിലുള്ളവരെ പെങ്കെടുപ്പിച്ചുള്ള സ്വതന്ത്ര സമിതി രൂപീകരിക്കുന്നതാണ് നല്ലതെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഭരണഘടനാ സംരക്ഷണ സമിതിയെന്നും സിപിഎം വ്യക്തമാക്കുന്നു.

പ്രതിപക്ഷത്തിന്‍റെ നിലപാട്

പ്രതിപക്ഷത്തിന്‍റെ നിലപാട്

ഞായറാഴ്ച്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഇത്തരമൊരു ആശയം സിപിഎം മുന്നോട്ടുവെക്കും. സമിതി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടായാല്‍ പൗരത്വ നിയമഭഭേദഗതിക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങളും സമരങ്ങളും ഈ സമിതിയുടെ നേതൃത്വത്തിലാവും. അതേസമയം സമിതിയുടെ കാര്യത്തില്‍ പ്രതിപക്ഷം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മനുഷ്യച്ചങ്ങല

മനുഷ്യച്ചങ്ങല

പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ഭരണഘട സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മനുഷ്യച്ചങ്ങലയില്‍ ബിജെപി, എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി ഒഴികേയുള്ള കക്ഷികളെ ക്ഷണിക്കാനാണ് സിപിഎം തീരുമാനം.

Recommended Video

cmsvideo
ദേശീയ പൗര രജിസ്റ്ററില്‍ നിന്ന് ബി.ജെ.പി പിന്നോട്ട് ?
പങ്കെടുക്കില്ല

പങ്കെടുക്കില്ല

മുസ്ലിം ലീഗ് ഉള്‍പ്പടേയുള്ള യുഡിഎഫ് ഘടകകക്ഷികളെ മനുഷ്യച്ചങ്ങലയില്‍ സഹകരിപ്പിക്കാന്‍ കഴിയുമോയെന്ന സാധ്യതയും സിപിഎം സജീവമായി തേടുന്നുണ്ട്. എന്നാല്‍ എല്‍ഡിഎഫ് നടത്തുന്ന മനുഷ്യച്ചങ്ങലയില്‍ മുസ്ലിംലീഗ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ വ്യക്തമാക്കി. ഒന്നിച്ചുള്ള പരിപാടിയെക്കുറിച്ച് അറിയിക്കേണ്ടത് സര്‍ക്കാറാണ് അല്ലാതെ സിപിഎം അല്ലെന്നും മുനീര്‍ പറഞ്ഞു.

 രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാള മേധാവിയുടെ ദുരയുണ്ട് ആ വാക്കുകളിൽ! വിമർശിച്ച് ഐസക് രാഷ്ടീയാധികാരം ദാഹിച്ചു നടക്കുന്ന ഒരു പട്ടാള മേധാവിയുടെ ദുരയുണ്ട് ആ വാക്കുകളിൽ! വിമർശിച്ച് ഐസക്

 തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം' തടങ്കല്‍ പാളയങ്ങള്‍; 'കേരളത്തിലെ ജനങ്ങള്‍ക്കറിയേണ്ടത് രണ്ട് കാര്യങ്ങള്‍, പിണറായി മറുപടി പറയണം'

English summary
citizenship amendment act; bjp to attend all party meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X