ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ.... പിണറായിയെ അവഹേളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫേസ് ബുക്കിലൂടെ അവഹേളിച്ചതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപിലെ സിവില്‍പോലീസ് ഓഫീസര്‍ രാജഗോപാലിനെയാണ് സസ്പന്‍ഡ് ചെയ്തത്. കോഴിക്കോട് മാധയമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത ടൗണ്‍ എസ്‌ഐ വിമോദിനെതിരെ നടപടിയെടുത്തതിനാണ് ഇയാള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
മുഖ്യമന്ത്രിയെയും ഡിജിപിയെയും മാധ്യമങ്ങളെയെല്ലാം പരിഹസിച്ചാണ് രാജഗോപാലിന്റെ പോസ്റ്റ്. ഇതെന്ത് ഭരണമാണിവിടെ നടക്കുന്നതെന്ന് ചോദിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പ്പട്ട സഹപ്രവര്‍ത്തകര്‍ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
Read More: ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സ്വര്‍ണകടത്ത് പ്രതിക്കള്‍ക്ക് വേണ്ടി എന്‍ഐഎ അഭിഭാഷകന്‍!!!

വിശദീകരണമാവശ്യപ്പെട്ടതോടെ രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയയടക്കം അവഹേളിച്ച ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപി നിര്‍ദ്ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ പറഞ്ഞിരിക്കുന്ന ജോലിയാണ് പോലീസുദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ദമായി ചെയ്തതിന് സസ്‌പെന്‍ഷനും പോരാത്തതിന് ക്രൂശിക്കലും.
മുഖ്യമന്ത്രി പറയുന്നത് പോലീസ് അതിക്രമെന്നാണ്. ആ അതിക്രമം കാട്ടാന്‍ പറഞ്ഞത് കോടതിയാണ്. സര്‍ക്കാരിന് വേണ്ടി ജോലി ചെയ്ത എസ്‌ഐയെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണെന്നും പോസ്റ്റില്‍ പറയുന്നു.
ഇരട്ട ചങ്കന് നട്ടെല്ലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ മനസ് മടുപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നും പോസ്റ്റില്‍ പരിഹസിച്ചിരുന്നു. നട്ടെല്ലുള്ള ഭരണാധികാരിയാണുണ്ടായിരുന്നതെങ്കില്‍ പോലീസുകാര്‍ക്ക് ഇങ്ങനെയൊരു ഗതികേട് ഉണ്ടാകില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. വലത് പക്ഷ പോലീസ് അസോസിയേഷന്‍ സംഘടനയിലെ അംഗമാണ് ഇയാള്‍. പഴയകാല കെ എസ് യു പ്രവര്‍ത്തകനാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സൈബര്‍പോലീസും കേസ് അന്വേഷിക്കുന്നുണ്ട്. രാജഗോപാലിന്റെ മൊഴിയെടുത്തശേഷം തുടര്‍ നടപടികളുണ്ടാകുമെന്നാണ് വിവരം. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി പോലീസ് തര്‍ക്കത്തിലേര്‍പ്പട്ട അന്നുമുതല്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ടൗണ്‍ എസ്‌ഐയുടെ ചിത്രമാണ് രാജഗോപാല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആക്കിയിരിക്കുന്നത്.
Read More: ചാവാന്‍ നേരത്തും അച്ചാറ് കുപ്പി തിരയുന്ന ബ്ലഡി മലയാളീസ്; ലോക തോല്‍വിയായിപ്പോയല്ലോഡേയ്... ട്രോളുകള്‍
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications