കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്ത സ്വര്‍ണകടത്ത് പ്രതിക്കള്‍ക്ക് വേണ്ടി എന്‍ഐഎ അഭിഭാഷകന്‍!!!

  • By Vishnu
Google Oneindia Malayalam News

കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് എന്‍ ഐ എയുടെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സുലര്‍. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ജഡ്ജിക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത പ്രതികള്‍ക്ക് വേണ്ടിയാണ് എന്‍ ഐ എ അഭിഭാഷകന്‍ ഹാജരാകുന്നത്. അഭിഭാഷകനെ തടയണമെന്നാവശ്യപ്പെട്ട് കൊച്ചി കസ്റ്റംസ് കമ്മീഷ്ണര്‍ രംഗത്ത് വന്നു.

വിവാദമായ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ കരുതല്‍ തടങ്കല്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ ജാബിര്‍ കെ ബഷീര്‍, ഷിനോയ് കെ തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകനായ എം അജയ് ഹാജരാകുന്നത്.

Read More: കൈവെട്ട് കേസിലെ പ്രതി പോലീസിനെ വെട്ടിച്ചത് ആറ് വര്‍ഷം; കീഴടങ്ങിയത് ബന്ധുക്കളെ കാണാന്‍...

Crime

എന്നാല്‍ അഭിഭാഷകനെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മീഷ്ണര്‍ ഡോ എന്‍കെ രാഘവന്‍ എന്‍ ഐ എ ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. നികുതിടക്കാതെ വന്‍തോതില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയ പ്രതികളാണ് ഇരുവരും.

രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പ് ഇല്ലാതാക്കുന്നതാണ് ഇവരുടെ പ്രവര്‍ത്തനം. സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്കായി എന്‍ ഐ എ അഭിഭാഷകന്‍ ഹാജരാകുന്നത് രാജ്യതാല്‍പര്യത്തിനെതിരാണെന്നും കസ്റ്റംസ് കമ്മീഷ്ണര്‍ വ്യക്തമാക്കി.

ജൂലയ് 16ന് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി കസ്റ്റംസ് കമ്മീഷ്ണര്‍ എന്‍ഐഎ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. എന്‍ ഐ എ അഭിഭാഷകന്റെ നീക്കത്തിലെ അതൃപ്തി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധാര്‍മ്മികതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണിത്. എന്‍ ഐ എയുടെ അന്തസിന് കോട്ടം വരുന്ന നീക്കം തടയണമെന്നും കത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: ചാവാന്‍ നേരത്തും അച്ചാറ് കുപ്പി തിരയുന്ന ബ്ലഡി മലയാളീസ്; ലോക തോല്‍വിയായിപ്പോയല്ലോഡേയ്... ട്രോളുകള്‍

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
The Customs Department has come out strongly against the decision of NIA standing counsel in High Court to appear for the accused in Nedumbassery gold Smuggling case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X