ചെങ്കൊടി പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതി സിപിഐഎം പേരാമ്പ്ര ഏരിയാ സമ്മേളനത്തിന് സമാപനം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: പോരാട്ടങ്ങളുടെ ചരിത്രഭൂമിയായ നൊച്ചാടിന്റെ മണ്ണില്‍ ചെങ്കൊടി പ്രസ്ഥാനത്തിന്റെ അജയ്യത വിളിച്ചോതി സിപിഐ എം പേരാമ്പ്ര ഏരിയാ സമ്മേളത്തിന് സമാപനം. അടിച്ചമര്‍ത്തലുകളെ നെഞ്ചൂക്ക് കൊണ്ട് തോല്‍പ്പിച്ച് മുന്നേറിയ ജനതയുടെ വിപ്ളവാവേശം അണപൊട്ടിയൊഴുകിയപ്പോള്‍ നൊച്ചാട് അക്ഷരാര്‍ഥത്തില്‍ പുതുചരിത്രം രചിക്കുകയായിരുന്നു. സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന ചുവപ്പ് വളന്റിയര്‍ മാര്‍ച്ചും പ്രകടനവും നൊച്ചാട് ചാത്തോത്ത്താഴയെ ചെങ്കടലാക്കി.

മാര്‍പ്പാപ്പ ഇന്ന് മ്യാന്‍മറില്‍; കാതുകൂര്‍പ്പിച്ച് ലോകം

പ്രകടനത്തില്‍ ആബാലവൃദ്ധം പങ്കാളികളായി. വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. രാജ്യത്ത് ബിജെപി ഭരണത്തില്‍ വര്‍ഗീയത വളര്‍ന്ന് ഫാസിസത്തിലേക്ക് നീങ്ങുകയാണെന്നും കോണ്‍ഗ്രസ്സും ബിജെപിയും വളര്‍ത്തിയ നവലിബറല്‍ നയങ്ങള്‍ക്കുള്ള ബദല്‍ നയങ്ങളാണ് കൊച്ചുകേരളത്തില്‍ എല്‍ഡിഎഫ് ഭരണം നടപ്പാക്കിവരുന്നതെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മുതലാളിത്ത വികസന തന്ത്രം നശിപ്പിച്ച കേരളത്തെ സമൃദ്ധിയിലേക്ക് നയിക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.

cpimperambra1

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആര്‍ദ്രം പദ്ധതി, ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ഹരിത കേരളം പദ്ധതിയെല്ലാം കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ളതാണ്. ഇത് ജനങ്ങള്‍ ഏറ്റെടുക്കണമെന്നും രവീന്ദ്രനാഥ് പറഞ്ഞു.സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ രാധ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍, കെ കുഞ്ഞമ്മത് എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എന്‍ പി ബാബു അധ്യക്ഷനായി.

സ്വാഗതസംഘം ചെയര്‍മാന്‍ പി എം കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. പേരാമ്പ്ര മ്യൂസിക് ലവേഴ്സിന്റെ വിപ്ളവഗാനമേളയും തിരുവനന്തപുരം സംഘകേളിയുടെ "ഒരുനാഴിമണ്ണ്'' നാടകവും അരങ്ങേറി.നൊച്ചാട് ചാക്കോത്ത്താഴ വി എം കണാരന്‍-കെ കെ ബാലകൃഷ്ണന്‍ നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം നാളില്‍ സെക്രട്ടറി എന്‍ പി ബാബു അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചു.

സംസ്ഥാന സെക്രട്ടറിയറ്റംഗം മന്ത്രി ടി പി രാമകഷ്ണന്‍, ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ കെ രാധ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വിശ്വന്‍, എം മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ കെ പത്മനാഭന്‍, കെ കുഞ്ഞമ്മത്, എ കെ ബാലന്‍, പി കെ മുകുന്ദന്‍, എം കെ നളിനി എന്നിവര്‍ സംസാരിച്ചു. എന്‍ പി ബാബുവിനെ സമ്മേളനം വീണ്ടും ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

എന്‍ പി ബാബു, പള്ളുരുത്തി ജോസഫ്, കെ കുഞ്ഞിരാമന്‍, ടി കെ ലോഹിതാക്ഷന്‍, കെ നാരായണന്‍, പി ബാലന്‍ അടിയോടി, എം കുഞ്ഞമ്മത്, കെ വി കുഞ്ഞിക്കണ്ണന്‍, കെ ടി രാജന്‍, പി എം കുഞ്ഞിക്കണ്ണന്‍, സി കെ ശശി, കെ കെ ഹനീഫ, കെ സുനില്‍, എ സി സതി, എം വിശ്വനാഥന്‍, എസ് കെ സജീഷ്, ടി പി കുഞ്ഞനന്തന്‍, ടി സി കുഞ്ഞമ്മത്, കെ പി ബിജു, പി പ്രസന്ന, അഡ്വ. കെ കെ രാജന്‍ എന്നിവരടങ്ങുന്ന 21 അംഗ ഏരിയാ കമ്മിറ്റിയേയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി എന്‍ പി ബാബു ഭാവിപ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി എം ദാമോദരന്‍ നന്ദിപറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Closing of CPIM Perambra area convention

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്