മുഖ്യമന്ത്രി ആശുപത്രി വിട്ടു, 3ദിവസം വിശ്രമം
കോട്ടയം: ശാരീരികാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വിട്ടു. മൂന്ന് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനാല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ ഉള്‍പ്പടെയുള്ളവ ഒഴിവാക്കി.
ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കൊളെജില്‍ ചികിത്സ തേടിയത്. മദ്രാസ് മെഡിക്കല്‍ കൊളെജിലെ കാര്‍ഡിയോളജി വിബാഗം ഡോക്ടറുടെ നേതൃത്വത്തില്‍ അഞ്ചിയോഗ്രാം നടത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ഹൃദയധമനിയില്‍ ചെറിയ തടസമുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ട ആവശ്യമില്ലെന്നും മരുന്ന് തുടര്‍ന്നാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി വിട്ട മുഖ്യമന്ത്രി തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു.












Click it and Unblock the Notifications