• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാധാകൃഷ്ണാ അത്ര ശേഷിയൊന്നും ആ കാലിനില്ല, മോഹം മനസ്സില്‍ വെച്ചാല്‍ മതി; കിടിലന്‍ മറുപടിയുമായി പിണറായി

cmsvideo
  രാധാകൃഷ്ണന് കിടിലന്‍ മറുപടിയുമായി പിണറായി | Oneindia Malayalam

  കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ബിജെപിയും സര്‍ക്കാരും തമ്മിലുള്ള പ്രത്യക്ഷ പോരാട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതിന് എതിരായല്ല കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരാണ് ബിജെപിയുടെ പ്രതിഷേധം എന്നായിരുന്നു ശ്രീധരന്‍പിള്ള ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

  വാദവും പ്രതിവാദവും; ഒമ്പതര മണിക്കൂര്‍ ചൂടേറിയ ചര്‍ച്ച; കേന്ദ്രത്തിന് വേണ്ടി വാദിച്ച് ഗുരുമൂര്‍ത്തി

  വിമര്‍നങ്ങള്‍ ഉയര്‍ന്നപ്പോള്‍ പിന്നീട് അദ്ദേഹം ഈ നിലപാട് തിരുത്തിയെങ്കിലും സമരത്തിന്റെ ഇപ്പോഴത്തെ ഗതി എന്താണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയായിരുന്നു അത്. വിഷയത്തില്‍ ബിജെപി-സിപിഎം നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും മൂര്‍ച്ഛിക്കുകയാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി നേതാവ് എന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്. രാധാകൃഷ്ണന് കൃത്യമായ മറുപടിയുമായി മുഖ്യമന്ത്രിയും ഇന്നലെ രംഗത്ത് എത്തിയതോടെ വാക്‌പോര് പുതിയ തലങ്ങളിലേക്കാണ് കടക്കുന്നത്.

  ചവിട്ടി അറബിക്കടലില്‍ എറിയും

  ചവിട്ടി അറബിക്കടലില്‍ എറിയും

  കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് കൊച്ചിയില്‍ ബിജെപി നടത്തിയ ദേശീയപാതാ ഉപരോധത്തിനിടെ ആയിരുന്നു എഎന്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയെ പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയും എന്നായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി.

  ഭരിക്കുന്ന പാര്‍ട്ടിയാണ്

  ഭരിക്കുന്ന പാര്‍ട്ടിയാണ്

  ഞങ്ങള്‍ ഇന്ത്യാ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന മുന്നണിയാണ്. കേരളത്തില്‍ മാത്രം 21 ലക്ഷം അംഗങ്ങളുളള പാര്‍ട്ടിയാണ്. ഇന്ത്യയില്‍ 11 കോടി അംഗങ്ങളുളള പാര്‍ട്ടിയാണ്. ഇവരുടെ ധാരണ 357ാം വകുപ്പ് അനുസരിച്ച് ഞങ്ങള്‍ സര്‍ക്കാരിനെ പിരിച്ച് വിടും എന്നാണ്.

  പൊന്നു ചങ്ങാതീ

  പൊന്നു ചങ്ങാതീ

  പൊന്നു ചങ്ങാതീ കടിച്ച പാമ്പിനെ കൊണ്ട് തന്നെ ഞങ്ങള്‍ വിഷമിറപ്പിക്കും. ഈ സര്‍ക്കാരിനെ പിരിച്ച് വിടാന്‍ ഞങ്ങളില്ല. പിണറായിക്കെതിരെ അതിരൂക്ഷമായ ജനരോഷം ഉയരു.മെന്നും രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

  മറുപടി

  മറുപടി

  രാധാകൃഷ്ണന്റെ ഈ ഭീഷണിക്ക് ഇന്നെല മലപ്പുറത്ത് നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നെ ചവിട്ടി കടലിലിടും എന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞത്. അതിനുള്ള ശേഷിയൊന്നും ആ കാലിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

  കയറിക്കളിക്കാനുള്ളതല്ല

  കയറിക്കളിക്കാനുള്ളതല്ല

  രാധാകൃഷ്ണനെപ്പോലെയല്ല, ബൂട്ടിട്ട കാലുകൊണ്ട് ധാരാളം ചവിട്ടുകൊണ്ട് ശരീരമാണിത്. രാധാകൃഷ്ണന് കയറിക്കളിക്കാനുള്ളതല്ല. അങ്ങനെയൊക്കെ പറഞ്ഞാല്‍ വളരെ മോശമാകും കെട്ടോ. അത്തരം ഭീഷണിയൊന്നും താന്‍ വകവയ്ക്കില്ലെന്ന സാമാന്യബുദ്ധിയെങ്കിലും വേണ്ടെ രാധാകൃഷ്ണ.

  മനസ്സില്‍ വച്ചാല്‍ മതി

  മനസ്സില്‍ വച്ചാല്‍ മതി

  ആ ആഗ്രഹം മനസ്സില്‍ വച്ചാല്‍ മതി. അതിനു പറ്റില്ലെങ്കില്‍ വൈക്കോല്‍ കൊണ്ടൊരു രൂപമുണ്ടാക്കി ചവിട്ടി കടലില്‍ തള്ള്. ഞാന്‍ ജീവതമാരംഭിച്ചത് പോലീസുകാര്‍ക്കൊപ്പമല്ല. പിണറായിയെ നിങ്ങള്‍ പരിചയപ്പെടുമ്പോഴും പോലീസ് ഒപ്പമില്ല.

  ഒരു വില്ലാളി വീരന്‍മാരുമല്ല

  ഒരു വില്ലാളി വീരന്‍മാരുമല്ല

  നിങ്ങള്‍ വലിയ വില്ലാളിവീരന്‍മാരാണെന്നാണ് ധാരണ. ഒരു വില്ലാളി വീരന്‍മാരുമല്ല. സുരേഷ് ഗോപിയുടെ ആ ഡയലോഗ് ആണ് ഇപ്പോല്‍ ഓര്‍മ്മ വരുന്നത്. ഇപ്പോള്‍ ഞാന്‍ അതിനും തയ്യാറാകുന്നില്ല. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് വേണ്ട് എന്നും പറഞ്ഞുകൊണ്ടായിരുന്നു രാധാകൃഷ്ണനുള്ള മറുപടി മുഖ്യമന്ത്രി അവസാനിപ്പിച്ചത്.

  മതനിരപേക്ഷതയുടെ പ്രതീകം

  മതനിരപേക്ഷതയുടെ പ്രതീകം

  എല്ലാ മതസ്ഥരും വരുന്ന മതനിരപേക്ഷതയുടെ പ്രതീകമായ ശബരിമല ക്ഷേത്രം കയ്യടക്കാനും തകര്‍ക്കാനുമാണ് സംഘപരിവാറിന്റെ ശമമെന്നും അതു കുറച്ചു പാടുള്ള പണിയാണെന്നും പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

  ശക്തമായി നേരിടും

  ശക്തമായി നേരിടും

  ശബരിമല സംബന്ധിച്ചു തീരുമാനങ്ങള്‍ എടുക്കുന്നത് ദേവസ്വം ബോര്‍ഡാണ്. പണ്ട് രാജാവുണ്ടായിരുന്നു. ജനത്തെ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനാണ് ഇപ്പോള്‍ ചിലരുടെ. ക്രിമിനലുകളെ ഇറക്കി ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായി നേരിടും.

  പ്രളയത്തെക്കുറിച്ച് ഓര്‍ക്കണം

  പ്രളയത്തെക്കുറിച്ച് ഓര്‍ക്കണം

  ആരുടേയും ഒരു പിത്താട്ടവും അനുവദിക്കില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രമസമാധാന നില പാലിക്കാന്‍ സര്‍ക്കാറിന് പൂര്‍ണ്ണചുമതലയുണ്ട്. പ്രശ്‌നമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍ മോശമായ നിലയുണ്ടാകും. യുഡിഎഫ് സംഘം പോയി ശബരിമലയില്‍ സൗകൃര്യങ്ങളൊരുക്കിയ എന്ന ഭയങ്കരമായ കണ്ടുപിടിത്തം നടത്തി എന്നുപറയുമ്പോള്‍ ആഴ്ച്ചകള്‍ക്ക് മുമ്പായ പ്രളയത്തെക്കുറിച്ച് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

  വിചിത്രമായ നിലപാട്

  വിചിത്രമായ നിലപാട്

  ശബരിമലയില്‍ കോണ്‍ഗ്രസ്സിന്റേത് വിചിത്രമായ നിലപാടാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാട് വ്യക്തിപരം എന്നു പറയുന്ന കേരളത്തിലെ നേതാക്കള്‍ക്ക് അമിത് ഷായുടെ നിലപാടാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്ത്രീകളെ തടയാനാകില്ല എന്ന് ശ്രീധരന്‍പിള്ള പറയുമ്പോള്‍ തടയും എന്നാണ് കോണ്‍ഗ്രസ്സിന്റെ ഒരു നേതാവ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  വീഡിയോ

  പിണറായി വിജയന്‍ മലപ്പുറത്ത്

  English summary
  cm pinarayi slams an radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more