ഇടതുപക്ഷ ബുദ്ധിജീവികളെല്ലാം പൊട്ടന്മാർ; ക്രിസ്തുവിനെ തോൽപ്പിക്കാൻ ക്രിസ്തുമതം സ്വീകരിച്ചവരെന്ന് എംപി

  • By: Akshay
Subscribe to Oneindia Malayalam

തൃശൂർ: ഇടതു ബുദ്ധി ജീവികൾക്കെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ എംപി സിഎൻ ജയദേവൻ. സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ച ഇടതു ബുദ്ധിജീവികൾക്കാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ഇടതുപക്ഷ ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ പൊട്ടന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ശ്രമം ഇടതുപക്ഷത്തെ സഹായിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നവർ ക്രിസ്തുവിനെ തോൽപ്പിക്കാൻ ക്രിസ്തുമതം സ്വീകരിച്ചവരെ പോലെയാണെന്നും കമ്മ്യൂണിസത്തെ തകർക്കാർ അവർ കമ്മ്യൂണിസ്റ്റ് ആകുകയാണെന്നും സിഎൻ ജയദേവൻ എംപി പറഞ്ഞു. തൃശൂരിൽ നട്ന് ശ്രീ നാരായണ ക്ലബിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിലായിരുന്നു ജയദേവന്റെ ആരോപണം.

CN Jayadevan

ഗീത ഗോപി എംഎൽഎയുടെ മകളുടെ വിവഹവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയായിരുന്നു എംപിയെ കുഴച്ചത്. ഗീത ഗോപി എംഎൽഎയുടെ മകളുടെ വിവാഹം ആർഭാടമായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടന്നിരുന്നു. സിപിഐ അന്വേഷണവും പ്രഖായപിച്ചിരുന്നു. എന്നാൽ പിപ്പുവടയും കട്ടൻ ചായയും കുടിച്ച് പാർട്ടി പ്രവർത്തനം നടത്തിയപോലെ പുതിയ കാലത്ത് പാർട്ടി പ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ഗീത ഗോപിയെ ജയദേവൻ പിന്തുണച്ചിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്ന് വന്നത്.

English summary
CN Jayadevan's comment about left intellectuals
Please Wait while comments are loading...