കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരദേശ പരിപാലന ആക്ഷൻ പ്ലാൻ: നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: തീരദേശ പരിപാലന ആക്ഷൻ പ്ലാൻ തയ്യാറാകുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലാന്‍ തയ്യാറാക്കുന്നതില്‍ വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയടത്തിന് അനുമതി തേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

തീരദേശ പരിപാലന ആക്ഷൻ പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാൻ വിദഗ്ദ്ധസമിതി രൂപീകരിച്ചത് ജൂലൈയിൽ മാത്രമാണെ് യുഡിഎഫ് എംഎല്‍എ കെ ബാബു ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ അതീവ ലാഘവത്തോടെയാണ് ഇക്കാര്യങ്ങള്‍ കാണുന്നത്. കൊറോണക്ക് മുൻപ് ഇതിനായി വിജ്ഞാപനം ഇറക്കിയത് 2019-ലാണ്. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ച പറ്റി. ആക്ഷൻ പ്ലാൻ എപ്പോൾ പൂർത്തിയാക്കുമെന്ന് ഇപ്പോഴും സ‍ർക്കാർ പറയുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ദിരയെ വിറപ്പിച്ച ജെപി... അതേ, യഥാര്‍ത്ഥ 'ലോക് നായക്'; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളിഇന്ദിരയെ വിറപ്പിച്ച ജെപി... അതേ, യഥാര്‍ത്ഥ 'ലോക് നായക്'; സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളി

അതേസമയം, തീരദേശ പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നത് പരിസ്ഥിതി വകുപ്പാണ്. നിലവിലുള്ള നിയമപ്രകാരം തീരദേശപരിപാലന കരട് വിജ്ഞാപനം തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ ഇത് അവതരിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ചുരുങ്ങിയത് നോട്ടീസ് നല്‍കി ഒരു മാസത്തെ സമയമെങ്കിലും ഇക്കാര്യത്തില്‍ അനുവദിക്കേണ്ടതുണ്ട്. അതിനുശേഷം ഓരോ ജില്ലയിലും പൊതുജനങ്ങളെ കേള്‍ക്കേണ്ടതുണ്ട്. ഇതിന് സാധാരണ നിലയില്‍ രണ്ട് മാസത്തോളം സമയമെടുക്കും.

kerala

ഈ അഭിപ്രായങ്ങള്‍ സ്വീകരിച്ച് കരട് പ്ലാനില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാരിന്റെ ടെക്‌നിക്കല്‍ സ്‌ക്രൂട്ടണിംഗ് കമ്മിറ്റിയുടെ പരിശോധനക്ക് സമര്‍പ്പിക്കണം. ആ കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന ശുപാര്‍ശകള്‍ കൂടി പരിഗണിച്ച് കരട് പ്ലാന്‍ ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ അന്തിമ പ്ലാന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്ര് വ്യക്തമാക്കി.

ഇത്തരമൊരു നീണ്ട പ്രക്രിയയാണ് ഇതിനു പിന്നിലുള്ളതെന്നതിനാല്‍ ഏറെ സമയം വേണ്ട ഒരു പ്രക്രിയയാണിത്. ഇപ്പോള്‍ വിജ്ഞാപനം ഇറക്കുന്നതിന് വൈകിയെന്ന വിമര്‍ശനമുന്നയിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ടത് കഴിഞ്ഞ വിജ്ഞാപനം തയ്യാറാക്കുന്നതിന് എട്ട് വര്‍ഷമെടുത്തുവെന്നതും നാം വിസ്മരിക്കരുത്.
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനവും ജനജീവിതവും കഴിഞ്ഞ രണ്ടു വര്‍ഷമായി സുഗമമായല്ല കോവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത്.

പബ്ലിക് ഹിയറിംഗ് പോലുള്ള ഒരു രീതിയിലേക്ക് ഈ സാഹചര്യത്തില്‍ കടക്കുക എന്നത് പ്രയാസകരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരം കാര്യങ്ങളില്‍ നിന്നും നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം പബ്ലിക് ഹിയറിംഗാണ് കരട് വിജ്ഞാപനം പൂര്‍ത്തിയാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം. അത് നടത്താനാവുന്ന സാഹചര്യമല്ല നിലവിലുണ്ടായിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടിക്രമങ്ങളിലേക്ക് യാതൊരു കാലവിളംബവും കൂടാതെ മുന്നോട്ടുപോവുകയാണ് ചെയ്തത്.

വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ 18.01.2019-ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ സംസ്ഥാനത്തിന് ലഭിച്ചത് 2019 ജൂണ്‍ മാസമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി, അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് 20.08.2019-ലെ ഉത്തരവ് പ്രകാരം കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാനിന്റെ ആദ്യ കരട് തയ്യാറായിട്ടുണ്ട്. ഇതില്‍ ചില അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് 2021 ഏപ്രില്‍ മാസത്തില്‍ പ്രീ-ഡ്രാഫ്റ്റ് ലഭിച്ചപ്പോള്‍ തന്നെ കരട് തീരദേശ പ്ലാന്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിക്കുന്നതിന് മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ച് 01.07.2021-ല്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
കേരളത്തിലെ പ്രളയഭീഷണി.. നേരിടാൻ അടിയന്തര നിർദേശം,,ജാഗ്രതയോടെ നാട് | Oneindia Malayalam

English summary
Coastal Management Action Plan: Opposition walks out of Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X