നടിക്കെതിരായ പരാമർശം; എസ്എൻ സ്വാമിക്കെതിരെ പോലീസ് കേസെടുത്തു,അജു വർഗീസിനെതിരെയും പരാതി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചർച്ചയിൽ, നടിയുടെ പേര് പറഞ്ഞതിന് സംവിധായകനും തിരക്കഥാകൃത്തുമായ എസ്എൻ സ്വാമിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം കളമശേരി പോലീസാണ് എസ്എൻ സ്വാമിക്കെതിരെ കേസെടുത്തിരിക്കുന്നത്.

തട്ടിയെടുത്തത് അരക്കോടിയോളം രൂപ, ആർഭാട ജീവിതം!കുന്ദംകുളം സ്വദേശിനിയായ 21കാരിയും കാമുകനും പിടിയിൽ

കടയിൽ മാത്രമല്ല,കാവ്യാ മാധവന്റെ വീട്ടിലും പോലീസെത്തി!വില്ല പൂട്ടി എങ്ങോട്ട് പോയി?വനിതാ പോലീസുകാരും..

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിലാണ് എസ്എൻ സ്വാമി നടിയുടെ പേരെടുത്ത് പറഞ്ഞ് പരാമർശിച്ചത്. ഇതിനെതിരെ എറണാകുളം കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പോലീസിൽ പരാതി നൽകിയത്.

snswamyajuvarghese

കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ അജു വർഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നൽകിയിരുന്നു. പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തി എന്ന് കാണിച്ചാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.

ആ പഴയ 'ബാർ' കാലം ഇങ്ങെത്തി! സംസ്ഥാനത്ത് ഞായറാഴ്ച മുതൽ 100 ബാറുകൾ പ്രവർത്തിക്കും,ഇനിയും അപേക്ഷകൾ...

ഒരു ചാനലിൽ സംഘടിപ്പിച്ച ചർച്ചയിലാണ് എസ്എൻ സ്വാമി നടിയുടെ പേര് വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇതിനോട് അനുബന്ധിച്ച് പുതിയ കേസുകളും. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

English summary
kalamaserry police booked a case against writer sn swamy.
Please Wait while comments are loading...