14 ഡിസിസി അധ്യക്ഷൻമാരും തെറിക്കും; സുധാകരന്റെ പദ്ധതി മറ്റൊന്ന്...രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച
തിരുവനന്തപുരം; സംസ്ഥാനത്ത് തിരിച്ച് വരവിന് സമഗ്രപൊളിച്ചെഴുത്തിനൊരുങ്ങി കോൺഗ്രസ്. വരും ദിവസങ്ങളിൽ കെപിസിസി, ഡിസിസി പുന;സംഘടനയ്ക്ക് തയ്യാറെടുക്കുകയാണ് നേൃതൃത്വം. ഇതിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിലേക്ക് പുറപ്പെട്ടു. ഇന്ന് അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എകെ ആന്‍റണി, കെസി വേണുഗോപാല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാകും സുധാകരൻ രാഹുലുമായി ചർച്ച നടത്തുക. ഡിസിസി പുന;സംഘടന ആദ്യം നടത്താനാണ് നീക്കം.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ജില്ലാ ഘടകങ്ങൾ നിർജീവമായതാണ് തിരിച്ചടിക്ക് ആക്കം കൂട്ടിയതെന്നും തിരിച്ചുവരവിന് ജില്ലാതലത്തിൽ സമ്പൂർണ അഴിച്ചു പണിയാണ് ആവശ്യമെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഡിസിസി പുന;സംഘടിപ്പിക്കാൻ നേതൃത്വത്തിന്റെ നീക്കം. നിലവിലെ 14 ഡിസിസി പ്രസിഡന്റുമാരേയും മാറ്റിക്കൊണ്ടുള്ള അഴിച്ചുപണിയാണ് നേതൃത്വം ലക്ഷ്യം വെയ്ക്കുന്നത്.മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം പരാതികളെല്ലാം പരിഹരിച്ച് ഒരു മാസത്തിനുള്ള നടപടി പൂർത്തിയാക്കാനാണ് തിരുമാനം.

14 ജില്ലാ കമ്മിറ്റികളും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഇപ്പോൾ വീതം വെച്ചിരിക്കുന്നത്. 9 ജില്ലകൾ എ ഗ്രൂപ്പിന്റെ കൈയ്യിലും 5 എണ്ണം ഐ ഗ്രൂപ്പിന്റെ കൈയ്യിലുമണുള്ളത്.ഈ ഗ്രൂപ്പ് വീതം വെയ്പ്പിന് കടുംവെട്ട് നൽകാൻ തന്നെയാണ് തിരുമാനം. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് ഇത് സംബന്ധിച്ച് കെ സുധാകരൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഇരട്ടപദവി പുനസംഘടനയിൽ പ്രശ്നമാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കെപിസിസി അധ്യക്ഷനേയും വർക്കിംഗ് പ്രസിഡന്റുമാരേയും നിയമിച്ചതിൽ ഈ മാനദണ്ഡം പാലച്ചിരുന്നില്ല. എന്നിരുന്നാലും ഡിസിസി അധ്യക്ഷ സ്ഥാനത്ത് മുഴുവൻ സമയവും ഭാരവാഹി വേണ്ടതിനാൽ ജനപ്രതിനിധികളെ പരിഗണിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തിരുമാനം.

ആരോപണങ്ങൾ നേരിട്ട കളങ്കിതരായി വ്യക്തികളെ പരിഗണിച്ചേക്കില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട നേതാക്കളെ പരിഗണിക്കുമെങ്കിലും മറ്റുളള നേതാക്കൾക്കാകും മുൻഗണന. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന നിർദ്ദേശം ഉയരുന്നുണ്ടെങ്കിലും പ്രായപരിധി നിശ്ചയിക്കേണ്ടതില്ലെന്നാണ് സുധാകരന്റെ നിലപാട്.

കഴിവുള്ള മുതിർന്ന നേതാക്കൾക്ക് അവസരം നൽകും. പ്രവർത്തന മികവിനായിരിക്കും പ്രാധാന്യം എന്നും പ്രായം അതിൽ ഘടകമാക്കേണ്ടതില്ലെന്നും സുധാകരൻ പറയുന്നു. സ്ത്രീകൾക്കും ഇത്തവണ പ്രാതിനിധ്യം ലഭിച്ചേക്കുമെന്ന സൂചനകൾ ഉണ്ട്. നിലവിൽ ഒരിടത്ത് മാത്രമാണ് കോൺഗ്രസിന് വനിതാ അധ്യക്ഷ ഉള്ളത്.

30 കുടുംബങ്ങൾ ചേർത്ത് അയൽക്കൂട്ട കമ്മിറ്റികൾ ഡിസിസിക്ക് കീഴിൽ നടപ്പാക്കും. ഇതാദ്യമായാണ് ഇത്തരമൊരു നിർദ്ദേശം നടപ്പാക്കാൻ ഒരുങ്ങുന്നത്. കെപിസിസി മാതൃകയിൽ അന്‍പത്തിയൊന്നംഗ കമ്മിറ്റിയും നിലവിൽ വരും. ഇതുൾപ്പെടെ
രാഷ്ട്രീയ കാര്യ സമിതിയുടെ തിരുമാനങ്ങൾ ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയ്ക്ക് കെ സുധാകരൻ കൈമാറും. ഹൈക്കമാന്റിൽ നിന്നും അംഗീകാരം ലഭിച്ച ശേഷമാകും നടപടികളിലേക്ക് കടുക്കുക.

സംസ്ഥാന നേതൃത്വം മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശങ്ങൾ ഹൈക്കമാന്റ അംഗീകരിച്ചേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ രാഹുൽ നടത്തിയ പല പരീക്ഷണങ്ങളും വിജയിച്ചില്ലെന്ന വിമർശനം നേതൃതലത്തിൽ ഉയരുന്നുണ്ട്. ഡിസിസി അധ്യക്ഷൻമാരുടെ പ്രായപരിധി 60 ആക്കി നിജയപ്പെടുത്തിയ ഉൾപ്പെടെ കാര്യമായ ഗുണം ചെയ്തില്ലെന്ന് വിലയിരുത്തൽ ഉണ്ട്.
Recommended Video

അതേസമയം പാർട്ടി സ്കൂൾ എന്ന നിർദ്ദേശവും ഇന്ന് കെ സുധാകരൻ ഹൈക്കമാന്റിന് മുന്നിൽ അവതരിപ്പിക്കും. രാഷ്ട്രീയ പഠനത്തിന്റെ അഭാവം പാർട്ടിയെ ബാധിക്കുന്നുവെന്ന് കണക്കിലെടുത്താണ് ഇത്തരമൊരു തിരുമാനം. ഇതിനും ഹൈക്കമാന്റിൽ നിന്ന് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്.
പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications