ദുല്‍ഖറിന്റെ കോമ്രേഡ് ഇന്‍ അമേരിക്ക ഇന്റര്‍നെറ്റില്‍ കളിക്കുന്നു,ഞെട്ടിത്തരിച്ച് സംവിധായകനും സംഘവും!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി എത്തിയ കോമ്രേഡ് ഇന്‍ അമേരിക്ക ഇന്റര്‍നെറ്റില്‍ ലീക്കായി. ചിത്രം ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സൈബര്‍ഡോം തുടങ്ങി.

മെയ് അഞ്ചിനാണ് പ്രേക്ഷകര്‍ കാത്തിരുന്ന കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്‌സോഫീസിലും കളക്ഷന്‍ നേടിയിരുന്നു. അതിന് പിന്നാലെയാണ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത്.

റൊമാന്റിക് ചിത്രം

റൊമാന്റിക് ചിത്രം

ദുല്‍ഖറിനെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത റൊമാന്റിക് ചിത്രമാണ് കോമ്രേഡ് ഇന്‍ അമേരിക്ക. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 7.70 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നും കോമ്രേഡ് നേടിയ കളക്ഷനാണിത്.

രണ്ടാം ദിവസം കളക്ഷന്‍

രണ്ടാം ദിവസം കളക്ഷന്‍

2.89 കോടിയാണ് ചിത്രം രണ്ടാമത്തെ ദിവസം ബോക്‌സോഫീസില്‍ നേടിയത്. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം 1.72 കോടി ബോക്‌സോഫീസില്‍ നേടി.

ആദ്യ ദിവസത്തെ കളക്ഷന്‍

ആദ്യ ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിവസംകൊണ്ട് ചിത്രം 3.9 കോടി ബോക്‌സോഫീസില്‍ നേടി. ആദ്യ ദിനത്തില്‍ ഏറ്റവും കളക്ഷന്‍ വാങ്ങിയ ചിത്രം എന്ന റെക്കോര്‍ഡാണ് കോമ്രേഡ് ഇന്‍ അമേരിക്ക സ്വന്തമാക്കിയത്.

ബാഹുബലി രണ്ടാം ഭാഗം കാരണം

ബാഹുബലി രണ്ടാം ഭാഗം കാരണം

ബാഹുബലി രണ്ടാം ഭാഗം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഓടുമ്പോഴാണ് കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. അതുക്കൊണ്ട് തന്നെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്.

English summary
Comrade in America leaked on internet.
Please Wait while comments are loading...