കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാടായി കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറി തീയിട്ടു

തീപിടിച്ച് മുറിയിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ നശിച്ചു. ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം പെട്രോളിന് സമാനമായ വസ്തു ഒഴിച്ചു കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പലിന്റെ ഓഫീസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ തീയിട്ടു നശിപ്പിച്ചു. കെഎസ് യു-എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രിന്‍സിപ്പല്‍ ഇഎസ് ലതയുടെ ഓഫീസ് മുറിയാണ് തീയിട്ടത്.

തീപിടിച്ച് മുറിയിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ നശിച്ചു. ജനല്‍ ചില്ലുകള്‍ തകര്‍ത്ത ശേഷം പെട്രോളിന് സമാനമായ വസ്തു ഒഴിച്ചു കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പ്രിന്‍സിപ്പലിന്റെ മുറിയോടു ചേര്‍ന്നുള്ള എംകോം ക്ലാസ് മുറിയുടെ ജനല്‍ ചില്ലുകളും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം കോളേജിലുണ്ടായ കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം തെരുവിലേക്കും വ്യാപിച്ചിരുന്നു.

Fire

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെയും കെഎസ്യു നേതാവിനെയും ഒരു സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കോളേജ് ജീവനക്കാര്‍ എത്തിയപ്പോഴാണ്‌ ഓഫീസ് മുറി തീയിട്ട നിലയില്‍ കണ്ടെത്തിയത്.

കോളേജ് മാനേജര്‍ എംകെ രാജന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. പഴയങ്ങാടി എസ്‌ഐ കെപി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. അതേസമയം പുറത്തു നിന്നുള്ള ആരെങ്കിലും മുതലെടുപ്പിന് ശ്രമിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.

English summary
Conflict between SFI and KSU at Madayi college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X