സംഘടനപരമായി ഇതൊന്നും സ്വപ്നം പോലും കാണാനാകെതെ കോണ്‍ഗ്രസ് കിതയ്ക്കുന്നു: പിഎസ് പ്രശാന്ത്
കൊച്ചി: ഒരോ ദിനവും സങ്കീർണ്ണമായ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ട് കോൺഗ്രസ് തകർന്ന് കൊണ്ടിരിക്കുമ്പോൾ,സംഘടനാ സംവിധാനം ബലപ്പെടുത്തിയും നിലപാടുകളിൽ നിശ്ചയദാർഢ്യത്തോടേയും സിപിഎം മുന്നോട്ട് കുതിക്കുകയാണെന്ന് പിഎസ് പ്രശാന്ത്. സമ്മേളനങ്ങളിലൂടെ സ്വംശീകരിച്ച ജനാധിപത്യത്തിൻ്റേയും,സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളിലും സ്വയം വിമർശനങ്ങളിലും സ്ഫുടം ചെയ്ത ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റേയും മകുടോദാഹാരണമായി സിപിഎം മുന്നേറുമ്പോൾ.
അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം
സംഘടനാപരമായി ഇതൊന്നും സ്വപ്നം കാണുവാൻ പോലുമാകാതെ കോൺഗ്രസ് കേരളത്തിൽ കിതയ്ക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. പിഎസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സംഘടനാ പ്രശ്നങ്ങളിൽ മുങ്ങിത്താഴ്ന്ന് കോൺഗ്രസ്..!
സംഘടനാ ബലത്തിൽ മുന്നേറി സിപിഎം.
ഒരോ ദിനവും സങ്കീർണ്ണമായ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ട് കോൺഗ്രസ് തകർന്ന് കൊണ്ടിരിക്കുമ്പോൾ,സംഘടനാ സംവിധാനം ബലപ്പെടുത്തിയും നിലപാടുകളിൽ നിശ്ചയദാർഢ്യത്തോടേയും സിപിഎം മുന്നോട്ട് കുതിക്കുന്നു. ഇന്നലെ തുടങ്ങിയ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ പ്രതീക്ഷാനിർഭരമാണ്. 35179 ബ്രാഞ്ച് സമ്മേളനങ്ങൾ 2273 ലോക്കൽ സമ്മേളനങ്ങൾ 209 ഏരിയാ സമ്മേളൾ 14 ജില്ലാ സമ്മേളനങ്ങൾ. സമ്മേളനങ്ങളിലൂടെ സ്വംശീകരിച്ച ജനാധിപത്യത്തിൻ്റേയും,സമ്മേളനങ്ങളിൽ ഉയർന്ന വിമർശനങ്ങളിലും സ്വയം വിമർശനങ്ങളിലും സ്ഫുടം ചെയ്ത ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റേയും മകുടോദാഹാരണമായി സിപിഎം മുന്നേറുമ്പോൾ. സംഘടനാപരമായി ഇതൊന്നും സ്വപ്നം കാണുവാൻ പോലുമാകാതെ കോൺഗ്രസ് കേരളത്തിൽ കിതയ്ക്കുകയാണ്.

സംഘടനാകാര്യത്തിലും മതനിരപേക്ഷതയിലും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വിഷയങ്ങളിലും വ്യക്തമായ കാഴ്ച്ചപ്പാടും നിലപാടും സിപിഎമ്മിനുണ്ട്.അത് കാലോചിതമായി പുനർ വിചിന്തനത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. മാറ്റമില്ലാത്തത് 'മാറ്റത്തിന് ' മാത്രമാണ് എന്നതാണല്ലോ മാർക്സിസത്തിൻ്റെ അടിസ്ഥാന ശിലയും. എന്നാൽ കോൺഗ്രസിൽ ഓരോ സംസ്ഥാനങ്ങളിലും സോണിയാ ഗാന്ധിയുടെ കുടുംബാധിപത്യം 'ഹൈക്കമാൻഡ്' എന്ന പേരിൽ വലിയ ബാധ്യത ആയിമാറുകയാണ്. മതനിരപേക്ഷതയിലും സാമ്പത്തിക രംഗത്തും ഉണ്ടായിരുന്ന നെഹ്റുവിയൻ കാഴ്ച്ചപ്പാടുകൾ ഇന്ന് കോൺഗ്രസിന് പഴങ്കഥയാണ്.ഒരു പരിധി വരെ ഇന്ദിരാഗാന്ധി വരെ അത് നില നിർത്തി പോന്നു.മഹാനായ ജവഹർലാൽ നെഹ്റുവിൻ്റെ നിലപാടുകളുടെ നിഴലായി മാറുവാൻ പോലും കോൺഗ്രസിലെ പുതിയ രാജകുമാരനോ രാജകുമാരിയ്ക്കോ കഴിയുന്നില്ല.

സമീപകാല ഭാവിയിൽ മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ,കേരളം എന്നീ സംസ്ഥാനങ്ങളിൽ 'ഹൈക്കമാൻഡ്' എന്ന പേരിൽ പുറത്ത് വരുന്ന തീരുമാനങ്ങൾ എല്ലാം തന്നെ കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങൾ കൂടുതൽ മൂർഛിപ്പിക്കുന്ന തരത്തിലുള്ളതാണ്..!"ഹൈക്കമാൻഡ് " എന്ന പദത്തിന് വലിയ അർത്ഥതലങ്ങളുണ്ട്. സഹിഷ്ണുതയും ദീർഘവീക്ഷണവും താൽപര്യരഹിതമായ തീരുമാനങ്ങളുമായി ഉൾക്കരുത്തുള്ള ഒന്നായി ഹൈക്കമാൻഡ് മാറണം. എന്നാൽ മാത്രമേ 'ഹൈക്കമാൻഡ്' തീരുമാനങ്ങൾ നേതാക്കൾക്കും പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയുകയുള്ളു. അല്ലെങ്കിൽ അത് ലോ കമാൻഡായി മാറും..! നിർഭാഗ്യവശാൽ ഹൈക്കമാൻഡിനെ സംഘടനാ ചാർജ്ജുള്ള ജനറൽ സെക്രട്ടറിയുടെ രൂപത്തിൽ കെ സി വേണുഗോപാൽ എന്ന അപഹാരം വല്ലാതെ അപഗ്രസിച്ചിരിക്കുന്നു.പലേയ താൽപ്പര്യങ്ങളിലും വിഷയങ്ങളിലും വളരെപ്പെട്ടെന്ന് വശംവദനനാകുന്ന ഒരു ലോല മനസ്കന് പറ്റിയതല്ല ആ സ്ഥാനം.!

ഇവിടെ കേരളത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന സംഘടനാ പ്രശ്നളിലും സംഘടനാ ജനറൽ സെക്രട്ടറിയുടെ 'ഹൈക്കമാൻഡ് കളി ' തന്നെയാണ് മുഖ്യ പ്രശ്നമെന്നാണ് മനസ്സിലാക്കുന്നത്.പ്രവർത്തകർക്കിടയിൽ ബന്ധമുണ്ടായിരുന്ന ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരെ കെ സുധാകരൻ - വി ഡി സതീശൻ കൂട്ടുകെട്ട് എന്ന ആയുധമുപയോഗിച്ച് നിഗ്രഹിക്കുക. ശേഷം കെ സുധാകരൻ - വി ഡി സതീശൻ കൂട്ടുകെട്ട് ഇല്ലാതാക്കി അവരെ ഓരോരുത്തരേയും വകവരുത്തുക എന്ന കെ സി വേണുഗോപാലിൻ്റെ രാഷ്ടീയക്കളിയാണ് ഇവിടെ നടന്ന് കൊണ്ടിരിക്കുന്നത്. കളിക്കാനും കളിപ്പിക്കാനും കഴിവുള്ളവർ ഒരു കാലത്ത് കോൺഗ്രസിൽ ഉണ്ടായിരുന്നു. പണ്ട് നരസിംഹറാവുവിൻ്റെ കാലത്ത് ഹൈക്കമാൻഡിനെ പോലും കളിപഠിപ്പിച്ച കെ കരുണാകരൻ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ്റെ കളികൾ രാഷ്ട്രീയ കേരളം കണ്ടിട്ടുണ്ട്. അതുപോലെ കെ സി വേണുഗോപാൽ കളിക്കാൻ ശ്രമിച്ചാൽ കേരളത്തിൽ കോൺഗ്രസ് ഉപ്പ് വച്ച കലം പോലെയാകും..!

മുറി അടവുമായി കളിയ്ക്കാൻ ഇറങ്ങി കേരളത്തിലെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ് കെ സി വേണുഗോപാൽ. വേണുഗോപാലിൻ്റെ കളി യദ്യശ്ചികമാണോ.?
കളിയിൽ കോൺഗ്രസ് തകർന്നാൽ കോൺഗ്രസ് വേഷമിട്ട കുറേ സംഘപരിവാർ കൂട്ടങ്ങൾ ബിജെപിയിലേയ്ക്ക് ഒഴുകി പോകും എന്നത് ആർക്കാണ് അറിയാത്തത്..! മത നിരപേക്ഷതയിൽ അടിയുറച്ച് നിൽക്കുന്ന അവശേഷിക്കുന്ന അന്തസുള്ള കോൺഗ്രസുകാർ സിപിഎമ്മിലേയ്ക്ക് വരും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെയുള്ളവരെ സ്വീകരിക്കാൻ സിപിഎം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അക്ഷന്തവ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. കേരളത്തിൽ മാത്രമല്ല മുകളിൽ സൂചിപ്പിച്ച പല സംസ്ഥാനങ്ങളിലും ഹൈക്കമാൻഡിൻ്റേതാണ് എന്ന പേരിൽ സ്വീകരിച്ച നിലപാടുകളും തീരുമാനങ്ങളും സംശയാസ്പദമാണ്. ജനാധിപത്യത്തെ കോടികൾ കൊണ്ട് അമ്മാനമാടുന്ന ബിജെപിയുടെ വലയിൽ നമ്മുടെ സംഘടനാ ജനറൽ സെക്രട്ടറി വീണിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

ഗോവയിലേയും കർണ്ണാടകത്തിലേയും കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ശേഷമുള്ള സംഭവങ്ങളും ചാർജ്ജുണ്ടായിരുന്നവർ ആരായിരുന്നുവെന്നതും യാദ്യശ്ചികമാണോ.?
അതും പരിശോധയിൽ ഉൾപ്പെടുത്താം..! ഇതിനിടയിൽ വീണ്ടും സിബിഐയിലേയ്ക്ക് നീങ്ങിയ ' സ്വപ്ന ' സുന്ദരമായ കേസുകൾ ..! അതും സങ്കീർണ്ണമായ പ്രശ്നം തന്നെയല്ലേ.? ഇതൊക്കെ ആര് പരിശോധിക്കും. ആര് തീരുമാനിയ്ക്കും. എന്നതാണ് ഇന്ന് കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ സംഘടനാ പ്രതിസന്ധി. 'വാതം പിടിപ്പെട്ടാൽ കുറുന്തോട്ടി കൊടുക്കാം, കുറുന്തോട്ടിയ്ക്ക് വാതം വന്നാൽ ' എന്ന പഴഞ്ചൊല്ല് കോൺഗ്രസിനെ സംബന്ധിച്ച് അന്വർത്ഥമാകുന്നു..! ഇന്ത്യയിൽ മതനിരപേക്ഷത,നരേന്ദ്ര മോഡി സർക്കാരിൻ്റെയും സാമ്രാജ്യത്വ ശക്തികളുടേയും വെല്ല് വിളികളെ നേരിടുന്നു.ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ ശിങ്കിടി മുതലാളിമാർക്ക് വിറ്റുതുലയ്ക്കുന്നു. കോൺഗ്രസാകട്ടേ സംഘടനാ പ്രതിസന്ധികളിൽപ്പെട്ട് ബിജെപിയുടെ ബി ടീമായി മാറുകയാണോ എന്ന രീതിയിൽ സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്നു..!

ഇന്ത്യയിലെ ജനങ്ങൾ ഇടത് പക്ഷത്തിൽ കുടുതൽ പ്രതീക്ഷ അർപ്പിക്കുന്നു. പ്രത്യേകിച്ച് സിപിഎമ്മിൽ.
കർഷക സമരത്തിലെന്ന പോലെ യഥാർത്ഥ ഉപജീവന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗസമരങ്ങളിലൂടെ മതനിരപേക്ഷ പ്രാദേശിക കക്ഷികളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുള്ള മതനിരപേക്ഷ ബദൽ രാജ്യത്ത് ഉയർത്തി കൊണ്ട് വരണം. മോഡി സർക്കാരിനെ മുട്ടുകുത്തിച്ച ഒരു മാതൃകാ പോരാട്ടമാക്കി കർഷകസമരത്തെ മാറ്റാൻ കഴിഞ്ഞു എന്നതാണ് ഇന്ത്യയിൽ ഇന്ന് ഇടതുപക്ഷത്തിൻ്റെ പ്രസക്തി.
ഉപജീവന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗ സമരങ്ങളിലൂടെ സംഘപരിവാറിൻ്റെ വർഗ്ഗീയതയുടെ രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയിൽ ഇന്ന് ഇടത് പക്ഷത്തിൻ്റെ നേതൃത്വത്തിൽ മാത്രമേ സാധിക്കുകയുള്ളു. അതാണ് ഇന്ന് ഇന്ത്യയിലെ ഓരോ സാധാരണക്കാരൻ്റെ ആശ്വാസവും.. പ്രതീക്ഷയും..












Click it and Unblock the Notifications