Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിവി അൻവറിനെ വേണ്ടെന്ന് വെയ്ക്കാൻ കോൺഗ്രസിന് ആകില്ല; വരണമെന്ന് ഞാൻ ആഗ്രഹിച്ചു'; കെ സുധാകരൻ

പിവി അൻവറിനെ ഒരു രാഷ്ട്രീയക്കാരനെ കോൺഗ്രസ് വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. അന്‍വർ ജനപിന്തുണയുള്ള നേതാവാണ്. അദ്ദേഹം പാർട്ടിയിൽ വരണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് തീരുമാനം നടക്കാതിരുന്നതെന്നും സുധാകരൻ പറഞ്ഞു.

'അൻവർ നയപരമായ രാഷ്ട്രീയ സമീപനം സ്വീകരിച്ച് സിപിഎമ്മിൽ നിന്ന് വന്ന ആളാണ്. അദ്ദേഹം കോൺഗ്രസിലേക്ക് വരണമെന്നായിരുന്നു ഞാൻ അന്നേ ആഗ്രഹിച്ചത്. വരാമെന്ന് അദ്ദേഹം ഏറ്റതുമാണ്. എന്നാൽ ചില സാങ്കേതികമായ പ്രശ്നങ്ങളെ തുടർന്ന് അത് നടക്കാതെ പോയി. ഇനി കോൺഗ്രസിലേക്ക് വരാൻ അദ്ദേഹം തയ്യാറുണ്ടെങ്കിൽ പാർട്ടി അതിനെക്കുറിച്ച് ആലോചിക്കുകയും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കും. ജനപിന്തുണയുള്ള കഴിവുള്ള അദ്ദേഹത്തിനെ പോലൊരു നേതാവിനെ കോൺഗ്രസ് വേണ്ടെന്ന് പറയില്ല. അൻവറിന്റെ കോൺഗ്രസ് പ്രവേശത്തിൽ നേതൃത്വത്തിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ഞാനല്ല കോൺഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട സമിതിയാണ് അക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത്', സുധാകരൻ പറഞ്ഞു.

s-17506

അൻവറിനെ പിന്തുണയ്ക്കുന്ന നിലപാട് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും സ്വീകരിച്ചത്. അൻവർ യു ഡി എഫിനൊപ്പം നിൽക്കേണ്ടതായരുന്നുവെന്നും അദ്ദേഹത്തിന് മുന്നിൽ ഞങ്ങൾ വാതിൽ കൊട്ടിയടിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു അൻവറിനെ മുന്നണിയിലേക്ക് എടുക്കുന് കാര്യം നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ വിഡി സതീശൻ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് 'നോ കമന്റ്സ്' എന്നാണ് വിഡി സതീശൻ മറുപടി നൽകിയത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള കേരള ജനതയുടെ വിധിയെഴുത്ത്; ചെന്നിത്തല

ഒമ്പതുവര്‍ഷം കേരളത്തെ ഭരിച്ചു മുടിച്ച, കേരളത്തിന്റെ ജനജീവിതം അങ്ങേയറ്റം ദുസഹമാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള കേരള ജനതയുടെ വിധിയെഴുത്താണ് നിലമ്പൂരിലേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജീവിതം അസഹ്യമാക്കുന്ന ഒരു ജനവിരുദ്ധ ഹൃദയരഹിത സര്‍ക്കാരിനെതിരെ എങ്ങനെയാണ് ഒരു ജനത പ്രതികരിക്കേണ്ടതെന്ന് നിലമ്പൂര്‍ ജനത കാട്ടിത്തന്നിരിക്കുന്നു. ഇതൊരു തുടക്കമാണ്. ഇതൊരു കൊടുങ്കാറ്റാകും. ഈ സര്‍ക്കാര്‍ ഈ കാറ്റില്‍ കടപുഴകും, ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫിന്റെ കരുത്തുറ്റ സാരഥി ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍! കേരളത്തിന്റെ മനസറിഞ്ഞ് വോട്ടു ചെയ്ത നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കു നന്ദി.

ഇത് ആര്യാടന്‍ ഷൗക്കത്തിന്റെയും യുഡിഎഫിന്റെയും മാത്രം വിജയമല്ല. ഇത് കേരളത്തിലെ ജനതയുടെ വിജയമാണ്. ഒമ്പതുവര്‍ഷം കേരളത്തെ ഭരിച്ചു മുടിച്ച, കേരളത്തിന്റെ ജനജീവിതം അങ്ങേയറ്റം ദുസഹമാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള കേരള ജനതയുടെ വിധിയെഴുത്താണ്. വരാനിരിക്കുന്ന വലിയ യുദ്ധത്തിന്റെ മുന്നോടിയായി നടന്ന സാമ്പിള്‍ വെടിക്കെട്ടാണിത്. കേരളത്തിന്റെ ജനങ്ങള്‍ക്കു വേണ്ടി നിലമ്പൂര്‍ ജനത ആദ്യ യുദ്ധം വിജയിച്ചിരിക്കുന്നു.

വിലക്കയറ്റവും അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് ജീവിതം അസഹ്യമാക്കുന്ന ഒരു ജനവിരുദ്ധ ഹൃദയരഹിത സര്‍ക്കാരിനെതിരെ എങ്ങനെയാണ് ഒരു ജനത പ്രതികരിക്കേണ്ടതെന്ന് നിലമ്പൂര്‍ ജനത കാട്ടിത്തന്നിരിക്കുന്നു. ഇതൊരു തുടക്കമാണ്. ഇതൊരു കൊടുങ്കാറ്റാകും. ഈ സര്‍ക്കാര്‍ ഈ കാറ്റില്‍ കടപുഴകും.
ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി. ഒപ്പം ചിട്ടയായ പ്രവര്‍ത്തനം കാഴ്ച വെച്ച, വീടു വീടാന്തരം കയറിയിറങ്ങിയ, ഓരോ വോട്ടര്‍മാരോടും സംവദിച്ച യുഡിഎഫിന്റെ കരുത്തരായ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു.

കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് എത്തിച്ചേര്‍ന്നവരാണവര്‍. നിലമ്പൂര്‍ പോരാട്ടത്തെ ഒരു പാന്‍കേരളാ പോരാട്ടമാക്കി മാറ്റിയത് അവരാണ്. അവരുടെ ചിട്ടയായ പ്രയത്‌നവും ആത്മാര്‍ഥതയുമാണ് ഈ വോട്ടെടുപ്പിനെ ഏറെ സ്വാധീനിച്ചത്. ഒപ്പം യുഡിഎഫ് നേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനം ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം നല്‍കി. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തകരും നേതാക്കളും കൈമെയ് മറന്ന് രംഗത്തിറങ്ങി ഈ വന്‍വിജയത്തിലേക്കു നയിച്ചു. ഈ യുദ്ധം അവസാനിച്ചിട്ടില്ല. ഇതൊരു തുടക്കം മാത്രം. നമുക്ക് അടുത്ത കടമ്പ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ്. വിശ്രമിക്കാന്‍ സമയമില്ല. അരയും തലയും മുറുക്കി വീണ്ടും രംഗത്തിറങ്ങാം! മറക്കരുത്. കേരള ജനതയുടെ പ്രതീക്ഷ ഇനി നമ്മളിലാണ്!'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+