സരിതയെ പീഡിപ്പിച്ചത് സത്യമോ?; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് ഒഴിവാക്കുന്നു
കണ്ണൂര്‍: സിപിഎം വിട്ടശേഷം കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുകയും എംഎല്‍എ ആവുകയും ചെയ്ത അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്നും തഴയപ്പെടുന്ന അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടികയിലും ഇടം നല്‍കാത്തത് ഇതിന്റെ ഭാഗമായാണ്.
കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളേടോ അസഭ്യം പറയലും പിന്നെ... ടെക്കി അവസാനം കുടുങ്ങി
സോളാര്‍ കേസ് പ്രതി സരിതയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിലനില്‍ക്കുന്നതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയാകുന്നെന്നാണ് സൂചന. ഇത്തരം കേസുകളില്‍ ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ പഴയ പ്രഭാവത്തോടെ തിരിച്ചെത്തുക പ്രയാസമാണ്. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനുപോലും പിന്നീട് ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും തലശ്ശേരിയിലെ തോല്‍ക്കുന്ന സീറ്റിലേക്ക് അബ്ദുള്ളക്കുട്ടിയെ മാറ്റിയപ്പോള്‍ തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോള്‍ കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടികയിലും പുറത്തായതോടെ കോണ്‍ഗ്രസ് മനപൂര്‍വം ഒഴിവാക്കുകയാണെന്ന് ഉറപ്പായിരിക്കുകയാണ്.
ബ്ലൂടൂത്ത്, മൈക്രോ ക്യാമറ; മലയാളി ഐപിഎസ്സിന്റെയും ഭാര്യയുടെയും കോപ്പിയടി ഇങ്ങനെ
യാതൊരു പ്രാധാന്യവുമില്ലാതെ പാര്‍ട്ടിയില്‍ തുടരുന്നതിലും നല്ലത് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറുന്നതാണെന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആലോചന. മുസ്ലീം ലീഗിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചു കഴിഞ്ഞതായും സൂചനയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി മാറുന്നകാര്യം അബ്ദുള്ളക്കുട്ടി ഉറപ്പിക്കും. കണ്ണൂരില്‍ സുധാകരന്റെ വലംകൈ ആയിരുന്ന അബ്ദുള്ളക്കുട്ടിയെ ഇപ്പോള്‍ കണ്ണൂരിലെ പരിപാടികളില്‍ക്കൊന്നും ക്ഷണിക്കാറില്ല. ഈ അവസ്ഥയില്‍ പാര്‍ട്ടിയില്‍ നിന്നും മാറുന്നത് തന്നെയാണ് നല്ലതെന്നാണ് മുന്‍ എംഎല്‍എയുമായി അടുപ്പമുള്ളവരും വ്യക്തമാക്കുന്നത്.












Click it and Unblock the Notifications