കറക്കം ബൈക്കിൽ... പണി നഗ്നത പ്രദർശനവും, സ്ത്രീകളോട് അസഭ്യം പറയലും, പിന്നെ... ടെക്കി അവസാനം കുടുങ്ങി

  • Posted By:
Subscribe to Oneindia Malayalam

തരുവനന്തപുരം: ബൈക്കിൽ കറങ്ങി നടന്ന് പെൺകുട്ടികളെ അസഭ്യം പറയുന്ന യുവാവ് പോലീസ് പിടിയിൽ. നഗരത്തിൽ ഒരു യുവാവ് ബൈക്കിൽ കറങ്ങിനടന്നു സത്രീകളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതികളെ തുടർന്നു കമ്മീഷണർ പി പ്രകാശ് നിയോഗിച്ച ഷോഡോ സംഘമാണ് ഇയാളെ കുടുക്കിയത്.

കേശവദാസപുരം ചൈതന്യ ഹോസ്പിറ്റലിനു സമീപമുള്ള ആരോൺ ലാൽ വിൻസന്റ് (26) ആണ് പിടിയിലായത്. മ്യൂസിയെ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ടെക്നോപാർക്കിലെ ജീവനക്കാരനാണ് പിടിയിലായത്. അതിരാവിലെയും വൈകിട്ടുമാണ് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ബൈക്കിൽ കറങ്ങിനടന്നു വിദ്യാർഥിനികളടക്കമുള്ള സ്ത്രീകളോടു മോശമായി പെരുമാറിയതെന്ന് പോലീസ് അറിയിച്ചു.

നഗ്നത പ്രദർശനം

നഗ്നത പ്രദർശനം

ഇടപ്പഴിഞ്ഞി സിഎസ്എം നഗറിനു സമീപത്തു സ്കൂൾ വിദ്യാർഥിനിയെ ആക്രമിച്ചതും അതിനടുത്തുള്ള സ്ഥലത്തു വച്ച് നഗ്നതാ പ്രദർശനം നടത്തിയും ആരോൺ ലാൽ‌ വിൻസന്റ് ആണെന്ന് പോലീസ് പറഞ്ഞു.

സ്ത്രീകളെ അപമാനിച്ച നിരവധി കേസുകൾ

സ്ത്രീകളെ അപമാനിച്ച നിരവധി കേസുകൾ

പട്ടം എൽഐസി ലെയ്നിൽ വച്ചു സ്ത്രീയോടു മോശമായി പെരുമാറിയതും ഉൾപ്പെടെ അനവധി കേസുകൾ ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

മുമ്പ് ഓട്ടോ ഡ്രൈവർ

മുമ്പ് ഓട്ടോ ഡ്രൈവർ

നഗരത്തില്‍ സ്ത്രീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ ആളെ പോലീസ് ഇതിനു മുമ്പും അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരം സ്വദേശി ചന്ദ്രനാണ് ണ് പിടിയിലായത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബേക്കറി ജംക്ഷനില്‍ വെച്ച് കന്‍റോണ്‍മെന്‍റ് പോലീസ് പിടികൂടുകയായിരുന്നു.

മണികണ്ഠനും പെട്ടിരുന്നു

മണികണ്ഠനും പെട്ടിരുന്നു

വനിത ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സിനിമ സീരിയല്‍ നടന്‍ മണികണ്ഠനെയും ഇതുപോലെ പോലീസ് കരുക്കിയിട്ടുണ്ട്.

സീരിയൽ നടൻ

സീരിയൽ നടൻ

രുവനന്തപുരം മ്യൂസിയം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും അഭിനയിച്ചയാളായിരുന്നു മണികണ്ഠന്‍.

പൂർണ്ണ നഗ്നനായി ഹോസ്റ്റൽ മതിലിൽ

പൂർണ്ണ നഗ്നനായി ഹോസ്റ്റൽ മതിലിൽ

പിഎംജി ജംഗ്ഷന് സമീപത്തുള്ള വനിത ഹോസ്‌റല്‍ മതിലിനു മുകളില്‍ കയറി നഗ്‌നത പ്രദര്‍ശനം നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ കൈയിലകപ്പെടുമ്പോള്‍ ഇയാള്‍ ഇയാള്‍ പൂര്‍ണനഗ്‌നനായി ഹോസ്‌റല്‍ മതിലിനു മുകളില്‍ നില്‍ക്കുകയായിരുന്നു.

കൂടുതലും റിപ്പോർട്ട് ചെയ്യുന്നു

കൂടുതലും റിപ്പോർട്ട് ചെയ്യുന്നു

തിരുവനന്തപുരത്ത് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പരാതി കൊടുക്കാൻ പെൺകുട്ടികൾ മടിക്കുന്നതുകാരണം പലരും രക്ഷപ്പെട്ട് പോകുന്നതാണ്.

English summary
‌ Techie arrested by police for misbehaving women at Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്