ബ്ലൂടൂത്ത്, മൈക്രോ ക്യാമറ; മലയാളി ഐപിഎസ്സിന്റെയും ഭാര്യയുടെയും കോപ്പിയടി ഇങ്ങനെ

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: പോലീസിലെ ക്രിമിനലുകളുടെ വര്‍ധനയെക്കുറിച്ച് അടുത്തിടെയാണ് കേരളത്തിലെ മുന്‍ ഡിഐജി പ്രതികരിച്ചത്. സാധാരണ രീതിയില്‍ ജോലിയില്‍ കയറി അഞ്ചു വര്‍ഷമെങ്കിലും കഴിയുമ്പോഴാണ് ഇത്തരം ഉദ്യോഗസ്ഥര്‍ തനിനിറം കാട്ടുക പതിവ്. എന്നാല്‍, മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹൈദരാബാദില്‍ നടത്തിയ ക്രിമിനല്‍ സ്വഭാവമുള്ള കോപ്പിയടി ആരെയും ഞെട്ടിക്കുന്നതാണ്.

യുഎസ്: വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകത്തിനു സമീപം തീവ്രവാദി ആക്രമണം, എട്ടുമരണം

ഇത്തരം സംഭവങ്ങള്‍ തടയേണ്ടുന്ന ഒരു ഉദ്യോഗസ്ഥനാണ് തെറ്റ് ചെയ്തതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംഭവത്തില്‍ മലയാളി ഓഫീസര്‍ സഫീര്‍ കരീമിനെയും ഭാര്യ ജോയ്‌സിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യലില്‍ കോപ്പിയടിയുടെ വിശദാംശങ്ങള്‍ ഇരുവരും വെളിപ്പെടുത്തുകയും ചെയ്തു.

ipsoficer

അത്യാധുനിക സംവിധാനം ഉപയോഗിച്ചായിരുന്നു സഫീറിന്റെ കോപ്പിയടി. ഗൂഗിള്‍ ഡ്രൈവ്, ബ്ലൂടൂത്ത്, മൈക്രോ ക്യാമറ എന്നവ ഇതിനായി ഉപയോഗിച്ചു. നെഞ്ചില്‍ ഘടിപ്പിച്ച ചെറിയ ക്യാമറവഴി ചോദ്യങ്ങള്‍ പരീക്ഷാ ഹാളിന് പുറത്തുണ്ടായിരുന്ന ഭാര്യയ്ക്ക് കൈമാറുകയും ഭാര്യ ഫോണ്‍ വഴി ഉത്തരങ്ങള്‍ സഫീറിന് നല്‍കുകയുമായിരുന്നു. ചെവിയില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴിയായിരുന്നു കൈമാറ്റം.

ഏതെങ്കിലും ഭാഗത്തെ ശബ്ദം വ്യക്തമാകാതെ വന്നാല്‍ പെന്‍സില്‍കൊണ്ട് എഴുതി അത് ഭാര്യയ്ക്ക് നല്‍കും. ആ ഭാഗം ഭാര്യ ഒരിക്കല്‍ക്കൂടി കേള്‍പ്പിക്കുകയും ചെയ്യും. ഇരുവരെയും കൂടാതെ ഐഎഎസ് കോച്ചിങ് സെന്ററിലെ പി രാംബാബുവും ഇവരെ സഹായിച്ചിട്ടുണ്ട്. രാംബാബുവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. 2015ല്‍ ഐപിഎസ് ലഭിച്ച കരീം ഐഎഎസ്സിലേക്ക് മാറുവാന്‍ വേണ്ടിയായിരുന്നു പരീക്ഷയ്‌ക്കെത്തിയത്. എന്നാല്‍, പോലീസ് കൈയ്യോടെ പിടികൂടിയതോടെ ഇയാള്‍ക്ക് എല്ലാം ജോലിയും നഷ്ടപ്പെട്ടേക്കും.

English summary
Google drive, bluetooth, micro camera: How wife ‘helped’ IPS officer cheat in exams

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്