'കേരളത്തിലെ സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കുന്ന അടിമക്കൂട്ടം'; പുകസയ്‌ക്കെതിരെ വിടി ബല്‍റാം
കോഴിക്കോട്: പുകസയുടെ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന അന്തരിച്ച നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നടന്‍ ഹരീഷ് പേരടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത്.
തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയില്‍ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നതെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.\

കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ലെന്നും വി ടി ബല്‍റാം കുറിപ്പില്‍ വ്യക്തമാക്കി. വി ടി ബല്‍റാമിന്റെ വാക്കുകളിലേക്ക്...

തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയില്‍ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാനായി സംഘാടകര്‍ പറഞ്ഞതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് 'പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ്.?

കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്- വി ടി ബല്‍റാം കുറിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം ഹരീഷ് പേരടി തന്നെയാണ് പരിപാടിയില്‍ നിന്നും തന്നെ വിലക്കിയ കാര്യം അറിയിച്ച് രംഗത്തെത്തിയത്. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് സംഘാടകര്‍ അറിയിച്ചെന്ന് താരം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...

ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പാതി വഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ ...നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും..

അതുകൊണ്ട് ഞാന്‍ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'നാടകം-പെരുംകൊല്ലന്‍- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
Recommended Video

അതേസമയം, ഹരീഷ് പേരടിയെ വിലക്കിയ സംഭവത്തില്‍ വിശദീകരണവുമായി പു ക സ ഭാരവാഹികള്‍ രംഗത്തെത്തി. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് പരിപാടിയില്‍ നിന്ന് വിലക്കാനുള്ള കാരണമായി പറയുന്നത്. വലതുപക്ഷ ഗൂഡാലോചനയ്‌ക്കൊപ്പം നില്‍ക്കുന്ന തരത്തില്‍ ഹരീഷ് പേരടി പ്രതികരിച്ചെന്നാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം ഒഴിവാക്കിയതില്‍ പിഴവ് പറ്റിയെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോഴിക്കോട് ജില്ല കമ്മിറ്റി അറിയിച്ചു.












Click it and Unblock the Notifications