കുഞ്ഞാലിക്കുട്ടി വഴി കെഎം മാണി തിരികെ യുഡിഎഫിലേക്ക്? ആരെയും ശപിച്ചിട്ടില്ലെന്ന്...

  • By: Afeef
Subscribe to Oneindia Malayalam

മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയെ യുഡിഎഫിലേക്കെത്തിക്കാന്‍ നീക്കമെന്ന് സൂചന. മാണിയുടെ സാന്നിദ്ധ്യവും പങ്കാളിത്തവും യുഡിഎഫ് ആഗ്രഹിക്കുന്നുണ്ടെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.

കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫുമായുള്ള പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. കെഎം മാണിയോട് മുന്നണി വിടാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും, കേരള കോണ്‍ഗ്രസ് ഇനിയും യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിപ്രായം.

കേരള കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍...

കേരള കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷന്‍...

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് കെഎം മാണിക്ക് കത്തയച്ചത്. കത്തിന് മറുപടിയായി പികെ കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് എം പിന്തുണയ്ക്കുമെന്നും കെഎം മാണി പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി കേരള കോണ്‍ഗ്രസ് എം പ്രത്യേക കണ്‍വെന്‍ഷനും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

തിരികെ വരണമെന്ന് ആഗ്രഹം...

തിരികെ വരണമെന്ന് ആഗ്രഹം...

കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫുമായുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കെഎം മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്നാണ് ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടി വഴി യുഡിഎഫിലേക്ക്?

കുഞ്ഞാലിക്കുട്ടി വഴി യുഡിഎഫിലേക്ക്?

കെഎം മാണിയെ തിരികെ യുഡിഎഫിലേക്കെത്തിക്കാന്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും പ്രതീക്ഷ. ഇക്കാര്യം അവര്‍ മാധ്യമ പ്രവര്‍ത്തകരോട് സൂചിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളുമായി അത്ര രസത്തില്‍ അല്ലെങ്കിലും, ലീഗുമായി കെഎം മാണിക്കും കേരള കോണ്‍ഗ്രസിനും പ്രത്യേക അടുപ്പമാണുള്ളത്.

പിന്തുണ വ്യക്തി ബന്ധത്തിന്റെ പേരില്‍...

പിന്തുണ വ്യക്തി ബന്ധത്തിന്റെ പേരില്‍...

കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലേക്ക് ക്ഷണിച്ചവരുടെ സന്മനസിന് നന്ദിയുണ്ടെന്നാണ് കെഎം മാണി പ്രതികരിച്ചത്. മലപ്പുറത്ത് മുസ്ലീം ലീഗിന് നല്‍കിയ പിന്തുണ യുഡിഎഫിന് നല്‍കിയ പിന്തുണയല്ല, അരനൂറ്റാണ്ടിലേറെയായി മുസ്ലീം ലീഗമായി നിലനില്‍ക്കുന്ന വ്യക്തി ബന്ധത്തിന്റെ പേരിലാണ് മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മടങ്ങിപ്പോകുന്നത് ചിന്തിച്ചിട്ടില്ല...

മടങ്ങിപ്പോകുന്നത് ചിന്തിച്ചിട്ടില്ല...

യുഡിഎഫിലേക്ക് തിരിച്ചുപോകുന്നത് ഇപ്പോല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും കെഎം മാണി പറഞ്ഞു. യുഡിഎഫിനോട് അന്ധമായ എതിര്‍പ്പോ വിരോധമോ ഇല്ല, ഒരു മകന്‍ വീട് വിട്ടിറങ്ങി പോകുന്ന ദു:ഖ ഭാരത്തോടെയാണ് യുഡിഎഫ് വിട്ടത്, അല്ലാതെ ശപിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്വതന്ത്രമായ നിലപാടെടുത്തിരിക്കുന്നു, അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ യുഡിഎഫിലേക്ക് മടങ്ങിപ്പോകുന്നത് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും, യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷമുണ്ടെന്നും കെഎം മാണി വ്യക്തമാക്കി.

English summary
Congress leaders calls back km mani to udf.
Please Wait while comments are loading...