മാണിയെ മാമോദീസ മുക്കുന്ന കോടിയേരി; എല്ലാം തിരക്കഥയോ...?
തിരുവനന്തപുരം: മൂപ്പത് പതിറ്റാണ്ടിന്റെ മുന്നണി ബന്ധം ഉപേക്ഷിച്ച് കെഎം മാണി യുഡിഎഫില്‍ നിന്ന് പുറത്ത് വന്നത് മുന്‍കൂട്ടിയുള്ള തിരക്കഥയോ. മാണിയുടെ പുറത്ത് പോക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയും വ്യക്തമാക്കുന്നത് മാണിയുടെ ബന്ധം വേര്‍പെടലിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ ആരോപണം.
മാണി-കോടിയേരി ധാരണ വ്യക്തമാക്കി മാണിയെ മാമോദീസ മുക്കുന്ന കോടിയേരി എന്നപേരില്‍ വീക്ഷണം മുഖപ്രസംഗം എഴുതിയിരിക്കുകയാണ്. കെഎം മാണിയെയും കേരളാകോണ്‍ഗ്രസിനെയും ഇടത് മുന്നണിയിലേക്ക് അര്‍ദ്ധ സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ പ്രസഥാവന അവസരവാദമാണെന്നും മാണിയും സിപിഎമ്മും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നുമെന്നാണ് വീക്ഷണം എഡിറ്റോറിയലില്‍ ആരോപിക്കുന്നത്.

മാണി യുഡിഎഫ് വിടുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫിലേക്ക് വരേണ്ട എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ ഒറ്റ രാത്രികൊണ്ട് മലക്കം മറിഞ്ഞ് മാണിക്ക് പച്ചക്കൊടി വീശി. ഇഷ്ടദാന ബില്‍ മുതല്‍ ബാര്‍കോഴ കേസ് വരെയുള്ള കാര്യങ്ങളില്‍ ഇത് വരെ സിപിഎമ്മിന് മാണിയെ കണ്ടകൂടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഎം മാണിയെ മാമോദീസ മുക്കാന്‍ ശ്രമിക്കുകയാണ്.
Read More: റിലയന്‍സ് ജിയോയുടെ വരവ് കാത്ത് ജനങ്ങള്‍; ഇവര്‍ കുത്തകകളെന്ന് മന്ത്രി!
കേരളാകോണ്‍ഗ്രസ് പാതിരിമാരുടെയും പള്ളിക്കാരുടെയും പാര്‍ട്ടിയാണെന്നായിരുന്നു ആരോപണം. എന്നാല്‍ ശത്രുവാണെന്ന് പറയുമ്പോഴും മാണിക്ക് വേണ്ടി ഒരു ചൂണ്ട എപ്പോഴും സിപിഎം കൊരുത്തിട്ടിരുന്നു. സിപിഎം മാണിയെ ദ്രോഹിച്ചതെല്ലാം എണ്ണിപ്പറയുന്നുണ്ട് ലേഖനം. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎം മാണിയെ കരുവാക്കുകയാണ്. ലോനപ്പന്‍ നമ്പാടനെ കേരളാകോണ്‍ഗ്രസില്‍ നിന്ന് കാല് മാറ്റിച്ചതും ഇകെ നായനാരെ കാലുവാരിയതും ലേഖനം എണ്ണിപ്പറയുന്നുണ്ട്.

മാണിയുടെ തലമണ്ടയില്‍ മുഖ്യമന്ത്രി മോഹം എന്ന അതിമോഹം ഊതിക്കയറ്റിയത് സിപിഎമ്മാണ്. പാലക്കാട് നടന്ന പ്ലീനത്തില്‍ വിളിച്ച് കൊണ്ട് പോയത് ഈ ചൂണ്ടയില്‍ കൊത്തിക്കാനാണെന്നും വീക്ഷണം ആരോപിക്കുന്നു. സിപിഎം പ്ലീനത്തിന് ശേഷം മാണി യുഡിഎഫിന് ചങ്കില്‍ തറച്ച മുള്ള പോലെയാണ്. ബാര്‍കോഴ കേസില്‍ മാണിയെ അകപ്പെടുത്തിയത് സിപിഎം ആണെന്നും വീക്ഷണം ആരോപിച്ചു.
Read More: ഓണത്തിന് നരേന്ദ്രമോദി പായസം കൂട്ടി സദ്യയുണ്ണും!!! പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് ആരാണെന്നോ...
മാണിയെയും കുടുംബത്തെയും വഴിനടക്കാനാകാത്ത വിധം അപമാനിച്ചു. മരണവീടുകളിലും കല്യാണ വീടുകളിലും കല്ലും കുപ്പിയുമായി നടന്നവര്‍ ഇപ്പോള്‍ മാണിയെ വിശുദ്ധനാക്കുന്നതിന് പിന്നില്‍ നേരത്തെ തീരുമാനിച്ച ഗൂഡാലോചനകള്‍ തെളിഞ്ഞ് വരുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications