ഓണത്തിന് നരേന്ദ്രമോദി പായസം കൂട്ടി സദ്യയുണ്ണും!!! പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് ആരാണെന്നോ...
തിരുവനന്തപുരം: ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം പൊടി പൊടിപൊടിക്കുമെന്നാണ് തോന്നുന്നത്. വലിയ അത്ഭുതങ്ങളൊക്കെയാണ് നടക്കുന്നത്. കേരള മുഖ്യമന്ത്രി, അതും പിണറായി വിജയന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓണത്തിന് ക്ഷണിച്ചിരിക്കുന്നു. വെറും ക്ഷണമല്ല, നല്ല പായസമൊക്കെ കുടിച്ച് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ഓണാഘോഷപരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
Read More: ടീം നരേന്ദ്ര മോദിയുടെ ശമ്പളം എത്രയാണ്.. ഇതാ കണക്കുകള്‍!
ഞെട്ടിയോ...? സംഗതി സത്യമാണ്, പിണറായിയുടെ ക്ഷണം സ്വീകരിച്ച് മോദി ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കുക, ചിരവൈരികളായ പാര്‍ട്ടിയുടെ നേതാവിനെ സിപിഎം ഭരിക്കുന്ന സര്‍ക്കാര്‍ ക്ഷണിക്കുക. കണ്‍ഫ്യൂഷനാകണ്ട, വാര്‍ത്ത സത്യമാണ്. സെപ്തംബര്‍ മൂന്നിന് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ഓണാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കുമെന്നാണ് വിവരം.

പ്രമുഖര്‍
സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതി ഭവനിലാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പ്രധാനമന്ത്രിയെ കാണാമെന്ന് കരുതേണ്ട. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മന്ത്രിമാര്‍, എംഎല്‍എമാര്‍ പ്രതിപക്ഷനേതാവ്, മറ്റ് നേതാക്കളൊക്കെ ഓണാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ക്ഷണിക്കേണ്ട ആളുകളുടെ ലിസ്റ്റ് വരെ തയ്യാറാക്കിയിട്ടുണ്ടത്രേ.

പ്രത്യേകത
പ്രധാനമന്ത്രി ഓണാഘോഷത്തിനെത്തിയാല്‍ അതിന് വലിയ പ്രധാന്യമുണ്ട്. ഒരുപക്ഷെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓണാഘോളത്തിനെത്തുന്ന ആദ്യത്തെ പ്രധാനമന്ത്രിയായിരിക്കും നരേന്ദ്രമോദി.? സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗവര്‍ണറും ചലച്ചിത്ര താരങ്ങളുമൊക്കെയാണ് വിശിഷ്ടാഥിതികളായി എത്താറുള്ളത്.

രാഷ്ട്രീയം
ഓണാഘോഷത്തിന് പ്രധാനമന്ത്രി എത്തുന്നു എന്നതിനപ്പുറത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിയെ ഓണാഘോഷത്തിന് ക്ഷണിച്ചു എന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ബിജെപിയെയും നരേന്ദ്രമോദിയെയും ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിട്ടുള്ളത് സിപിഎമ്മാണ്.

നരേന്ദ്രമോദി
കേരളത്തോടും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഓണത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വലിയ ആഭിമുഖ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഓണത്തിന് എല്ലാ മലയാളികള്‍ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചിരുന്നു. അതും ശുദ്ധ മലയാളത്തില്‍.

വൈറല്‍
ശുദ്ധമലയാളത്തിലുള്ള പ്രധാനമന്ത്രിയുടെ ഓണാശംസ വൈറലായിരുന്നു. ആകാശവാണിയില്‍ മന്‍ കി ബാത്തിലൂടെയും അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നിരുന്നു. എന്തായലും മുഴുവന്‍ മലയാളികളും രാഷ്ട്രീയ കേരളവും പ്രധാനമന്ത്രിയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications