കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ്‌ ജിയോയുടെ വരവ് കാത്ത് ജനങ്ങള്‍; ഇവര്‍ കുത്തകകളെന്ന് മന്ത്രി!

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയും അതുവഴി സര്‍വ്വ മേഖലകളിലും വരാനിരിക്കുന്ന അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് റിലയന്‍സ് ജിയോയുടെ വരവോടുകൂടി മൊബൈല്‍- ഇന്റര്‍നെറ്റ് രംഗം സാക്ഷിയാകുക. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് റിലയന്‍സ് ജിയോയുടെ വരവ്.

വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...വക്കീലന്‍മാരുടെ തറവാട് സ്വത്തല്ല കോടതിയെന്ന് മന്ത്രി ജി സുധാകരന്‍...

എന്നാല്‍ റിലന്‍സ് ജിയോ എന്ന മൊബൈല്‍ കമ്പനിയുടെയും ഐഡിയ സെല്ലുലാറിന്റെയും കേരളത്തിലാകെയുള്ള ഒപ്റ്റിക്കല്‍ കേബിളിന്റെ കുത്തക അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മുന്‍ ചീഫ് സെക്രട്ടറി ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ഇടാനുള്ള കരാര്‍ നീട്ടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഐഡിയ സെല്ലുലാറിന്റെ ഏജന്റായ മറ്റൊരു റിട്ടേര്‍ഡ് അഡീഷണല്‍ സെക്രട്ടറി 7500 കി.മീ. റോഡില്‍ കേബിള്‍ ഇടാനുള്ള അനുമതി വേണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ആവശ്യങ്ങളും ഉടന്‍ തള്ളുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.

G Sudhakaran

പൊതുമരാമത്തിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപണിക്കായി 3585 രൂപ മാറ്റിവെക്കുന്നതായി മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടെലികോം കമ്പനികള്‍ പിഡബ്യുഡി റോഡ് കുത്തിപൊളിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി ജി സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരാഴ്ച മുമ്പ് തന്നെ ടെലികോം കമ്പനികളുടെ കുത്തക അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു.

അതേസമയം എല്ലാ ടെലികോം കമ്പനികള്‍ക്കും സംസ്ഥാനത്ത് ഫൈബര്‍ കേബിള്‍ ഇടാനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് മുന്‍ ഐടി സെക്രട്ടറി പിഎച്ച് കുര്യന്‍ പറഞ്ഞു. എല്ലാ സംസ്ഥനങ്ങളും കേബിള്‍ ഇടാനുള്ള അവകാശം കൊടുത്തിട്ടുണ്ട് എന്നാല്‍ കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റാലേഷന്‍ ഫീ ഈടാക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയ്‌ക്കെതിരെ സുധാകരന്റെ 'അശ്ലീല ആംഗ്യം'?ചെന്നിത്തലയ്‌ക്കെതിരെ സുധാകരന്റെ 'അശ്ലീല ആംഗ്യം'?

7500 രൂപയാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്‍സ്റ്റാലേഷന്‍ ഫീസായി ചുമത്തിയിട്ടുള്ളത് ഇതില്‍ പകുതി ഐടി ഡിപ്പാര്‍ട്ടമെന്റിലേക്കും ബാക്കി വരുന്നവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് പോകുക. പിന്നെന്തിനാണ് റോഡുകള്‍ മോശമായി എന്നുള്ള വിലാപമെന്നും കുര്യന്‍ പറഞ്ഞു. ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കുക എന്നത് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കുകയാണ് വേണ്ടത്. കേരളത്തില്‍ റിലയന്‍സ് ജിയോ മൊബൈല്‍ കമ്പനിക്ക് 3000 കി.മീ. കേബിള്‍ ഇടാനുള്ള ഉത്തരവ് കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് താനാണ് നല്‍കിയതെന്നും കുര്യന്‍ പറഞ്ഞു.

English summary
Public Works Development Minister G. Sudhakaran has decided to end the monopoly enjoyed by Reliance Jio Infocomm and Idea Cellular groups to lay fibre optical cables across the state. Mr Sudhakaran told reporters here on Wednesday that a former chief secretary, who was acting as the ‘agent’ of RJI, had requested him to extend the contract issued by Mr P. H. Kurian, former IT secretary, during the UDF government's tenure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X