കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ അഴിച്ചുപണി വേണം, തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി കോൺഗ്രസ് എംപി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സർക്കാരും സിപിഎമ്മും കടുത്ത വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പിൽ പോലും വൻ തിരിച്ചടി നേരിട്ടതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചിരിക്കുകയാണ്. കെ മുരളീധരനും കെ സുധാകരനും അടക്കമുളള നേതാക്കൾ യുഡിഎഫ് തോൽവിയിൽ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നുകഴിഞ്ഞു. കോർപറേഷൻ മുതൽ ഗ്രാമ പഞ്ചായത്ത് വരെയുളള സകല മേഖലകളിലും ആധിപത്യം ഉറപ്പിച്ചാണ് എൽഡിഎഫിന്റെ വിജയം.

ഇതോടെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ കലാപക്കൊടി ഉയർന്നു കഴിഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യമാണെന്നാണ് പൊതുവിലുളള വികാരം. കോൺഗ്രസിനേറ്റ തിരിച്ചടിയിൽ പാർട്ടി ഹൈക്കമാൻഡും കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസിന്റെ കോഴിക്കോട് എംപിയായ എംകെ രാഘവനും യുഡിഎഫ് തോൽവിയിൽ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം ഈ തിരഞ്ഞെടുപ്പിന്‍റെ പരാജയത്തിന്‍റെ ഘടകങ്ങളില്‍ ഒന്നാണ് എന്ന് എംകെ രാഘവൻ പ്രതികരിച്ചു.

MK

എംകെ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെ സംബന്ധിച്ച് നേതൃത്വം ആത്മപരിശോധനക്ക് തയ്യാറാവണം. ഈ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് ബിജെപിയു എല്‍.ഡി.എഫും നേതൃത്വം കൊടുത്തു എന്നത് മതേതര കേരളത്തിന് ഏല്‍പ്പിച്ച മാറാത്ത മുറിപ്പാടായി അവശേഷിക്കും. കോണ്‍ഗ്രസിന്‍റെ സംഘടനാ ദൗര്‍ബല്യം ഈ തിരഞ്ഞെടുപ്പിന്‍റെ പരാജയത്തിന്‍റെ ഘടകങ്ങളില്‍ ഒന്നാണ്.

സംഘടനയേക്കാളേറെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ അപ്രസക്തരായ വ്യക്തികള്‍ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ താഴെത്തട്ടില്‍ സാധാരണക്കാരായ കോണ്‍ഗ്രസ് അനുഭാവികളെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അര്‍ഹതപ്പെട്ടെ പ്രവര്‍ത്തകരെ തഴഞ്ഞത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ പോലും സാരമായി ബാധിച്ചു. കേവലം നിഷിപ്ത താത്പര്യങ്ങളുടെയും പേരില്‍ ഭാരവാഹികളായവര്‍ എന്ത് സേവനമാണ് കാഴ്ചവെച്ചതെന്ന് പരിശോധിക്കാന്‍ നേതൃത്വം ഇനിയെങ്കിലും തയ്യാറാവണം
.
അണികളുടെയും ജനങ്ങളുടെയും അംഗീകാരമുള്ള നേതൃത്വത്തെ കണ്ടെത്തിയാല്‍ മാത്രമേ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ ആത്മ പരിശോധനക്കും, സംഘടനയുടെ അഴിച്ചുപണിക്കും കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം''.

English summary
Congress MP MK Raghavan reacts to UDF defeat in Kerala Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X