കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

137 രൂപ ചാലഞ്ചും പാളി? 50 കോടി പ്രതീക്ഷിച്ചു കിട്ടിയതോ? കോൺഗ്രസിൽ അതൃപ്തി

Google Oneindia Malayalam News

തിരുവനന്തപുരം; അംഗത്വ വിതരണ കാമ്പെയ്നിൽ കെ പി സി സി വലിയ തിരിച്ചടിയായിരുന്നു നേരിട്ടത്. 50 ലക്ഷം പേരെ പുതുതായി ചേർക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പെയ്നിൽ 35 ലക്ഷം പേരെ മാത്രമാണ് കോൺഗ്രസിന് ചേർക്കാനായത്. അംഗത്വ വിതരണം പാളിയതിൽ രാഷ്ട്രീയ കാര്യ സമിതിയിൽ ഉൾപ്പെടെ വിമർശനം ഉയരുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കെ പി സി സി നടപ്പാക്കിയ 137 രൂപ ചലഞ്ചും കോൺഗ്രസിന് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അമ്പത് കോടി സമാഹരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി വേണ്ടത്ര രീതിയിൽ നേട്ടമുണ്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.

പണമടക്കാൻ ഡിജിറ്റൽ പേമെന്റ് സൗകര്യം

കോൺഗ്രസിന്റെ 137ാം ജൻമദിനത്തോട് അനുബന്ധിച്ചായിരുന്നു കെ പി സി സി 137 രൂപ ചാലഞ്ച് നടപ്പാക്കിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്. ക്യൂ ആർ കോഡ് സ്കാൻ ചെയോ യു പി ഐ വഴിയോ മറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ വഴിയോ പണം നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഡിസംബർ 28 ന് തുടങ്ങിയ 'ചാലഞ്ച്' റിപബ്ലിക്ക് ദിനത്തിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ തുടക്കം മുതൽ തന്നെ പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിക്കാതിരുന്നതോടെ അവസാന തീയതി മാർച്ച് 12 ലേക്ക് മാറ്റിയിരുന്നു. കൊവിഡ് പ്രതിസന്ധിയും സംഘടനയ്ക്കുള്ളിലെ ചില തർക്കങ്ങളും വീണ്ടും പദ്ധതി നീട്ടാൻ കാരണമായി. ഒടുവിൽ ഏപ്രിൽ 30 അവസാന ദിവസമാക്കി നിശ്ചയിച്ചു.

പണം സ്വീകരിച്ചത് നേതാക്കൻമാരിൽ നിന്ന്

നേതാക്കൻമാരിൽ നിന്നായിരുന്നു തുടക്കത്തിൽ പണം സ്വീകരിച്ചിരുന്നത്. നേതാക്കൾ നല്ല രീതിയിൽ സഹകരിച്ചതോടെ ബൂത്ത് തലത്തിലേക്ക് പദ്ധതി വ്യാപിപിക്കാൻ തിരുമാനിച്ചു. എന്നാൽ രസീത് പോലും ഇല്ലാതെയുള്ള പണപ്പിരിവ് പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലലിൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം മണ്ഡലം കമ്മിറ്റികളിൽ നിന്നും പണം സ്വരൂപിക്കാൻ ആരംഭിക്കുകയും ചെയ്തു. പ്രത്യേക രസീത് തയ്യാറാക്കി കൊണ്ടായിരുന്നു ചാലഞ്ച് നടത്തിയത്.

ചലഞ്ച് വിജയിക്കാത്തതിൽ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി

കെ പി സി സിയും ഐ എൻ ടി യു സിയും ഒരു കോടിയാണ് ചാലഞ്ചിന്റെ ഭാഗമായി നൽകിയത്. ജില്ലാ അടിസ്ഥാനത്തിലുള്ള യഥാർത്ഥ കണക്കുകൾ നേതൃത്വത്തിന് ലഭിച്ചിട്ടില്ല. നിലവിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാഹരണം പൂർത്തിയായിട്ടുണ്ട്. മറ്റ് ജില്ലാ കമ്മിറ്റികൾ കണക്കുകൾ സമർപ്പിക്കാൻ കൂടുതൽ സമയം തേടിയിട്ടുണ്ട്. അതേസമയം 137 ചാലഞ്ചും വേണ്ടത്ര രീതിയിൽ വിജയം കാണാത്തതിൽ നേതാക്കൾക്കിടയിൽ അമർഷം പുകയുന്നുണ്ട്. ഡിജിറ്റൽ രീതിയിൽ പണപ്പിരിവ് നടത്തിയതിലാണ് ചിലർ ഉയർത്തുന്ന വിമർശനം. അതേസമയം കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച തർക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന തരത്തിലുള്ള വിമർശനങ്ങളും കടുക്കുന്നുണ്ട്.

ഡിജിറ്റൽ അംഗത്വ വിതരണം

ഡിജിറ്റൽ അംഗത്വ വിതരണം വേണ്ട രീതിയിൽ വിജയിക്കാത്തതിന് പിന്നിലും കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച തർക്കങ്ങളാണെന്ന് വിമർശനം ഉയർന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കൃത്യസമയത്ത് തന്നെ അംഗത്വ വിതരണം ആരംഭിച്ചെങ്കിലും കേരളത്തിൽ പുനഃസംഘടന നടപടികളിൽ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയായിരുന്നു അംഗത്വം വവിതരണം ഇഴഞ്ഞത്. ഡിജിറ്റൽ അംഗത്വ വിതരണത്തെ കുറിച്ച് പ്രവർത്തകർക്ക് വേണ്ടത്ര പരിശീലനം നൽകാൻ സാധിക്കാതിരുന്നതും തിരിച്ചടിയാവുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്നും അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതാണ് തിരിച്ചടിക്ക് കാരണമായതെന്നുമായിരുന്നു കെ സുധാകരൻ നേരത്തേ നൽകിയ മറുപടി.

English summary
Congress's Rs 137 challenge also failed to get support; not got expected money report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X