രാപ്പകൽ സത്യാഗ്രഹം പ്രതിഷേധ സമരകമാക്കി; ചെന്നിത്തലയുടെ പ്രസംഗം കേൾക്കാനോ കസേര മാത്രം! വീഡിയോ

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ചെന്നിത്തലയുടെ പ്രസംഗം കേൾക്കാൻ ഒഴിഞ്ഞ കസേര മാത്രം. കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് ആളില്ലാതെ ആകെ അലമ്പായത്. കൈരളി ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ കൊട്ടി ഘോഷിച്ച രാപ്പകല്‍ സമരം വെട്ടിച്ചുരുക്കി ജനകീയ പ്രതിഷേധമാക്കുകയായിരുന്നു. ‌

രാവിലെ 9 മണിക് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യേണ്ട സമരത്തിന് ചെന്നിത്തല എത്തിയതാകട്ടെ ഒരു മണിക് ശേഷവും. ഏതായാലും 5000ത്തില്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്ത്വം പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി ആണ് ഉദ്ഘാടന സമയത്തു വിരലില്‍ എണ്ണാവുന്ന ആളിലേക് ചുരുങ്ങിയത്.

Congress

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരിന്നു രാപ്പകല്‍ സമരം എന്ന പേരില്‍ വലിയ പ്രചാരണം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയത്. പ്രതിഷേധം വെട്ടിച്ചുറുക്കിയത് എന്തിനെന്ന ചോദ്യത്തിന് ഡി സി സി പ്രസിഡന്റിന്റെ ഉത്തരം അത് ഒരു ആലോചന മാത്രം ആയിരുന്നു എന്നതായിരുന്നു. ചെന്നിത്തല വൈകിയതിന് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കുന്ന വിശദീകരണം ചെന്നിത്തല വരുമെന്നുമാത്രമേ അറിയിച്ചിട്ടുള്ളു എന്നായിരുന്നെന്നും കൈരളി റിപ്പോർട്ട് ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress strike in Kozhikode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്