സോളാറിൽ അടിതെറ്റി കോൺഗ്രസ്സ്... അന്വേഷണത്തെ ഭയക്കുന്നു? സർക്കാർ നടപടികൾക്കെതിരെ കോടതിയിലേക്ക്

 • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു കഴിഞ്ഞു. ഇനി കാര്യങ്ങള്‍ നിയമത്തിന്റെ വഴിയിലേക്കാണ്. സോളാര്‍ റിപ്പോര്‍ട്ടില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെയുള്ള കണ്ടെത്തലുകളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുറച്ച് തന്നെയാണ് കോണ്‍ഗ്രസ്സ് നില്‍ക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. സോളാര്‍ റിപ്പോര്‍ട്ടിനെ ഭയമില്ലെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലതവണ ആവര്‍ത്തിച്ചത്. എന്നാല്‍ അത്ര ആത്മവിശ്വാസം കോണ്‍ഗ്രസ്സിന് അക്കാര്യത്തിലില്ല.

സരിതയുടെ ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയില്ല.. എഴുതിച്ചേർത്തതിന് പിന്നിൽ പ്രമുഖ നേതാവ്? വെളിപ്പെടുത്തൽ

solar

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം. തങ്ങളുടെ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകള്‍ അംഗീകരിക്കാനാവില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. റിപ്പോര്‍ട്ട് പൂര്‍ണമായും റദ്ദാക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടണമെന്നതാണ് ഒരു വിഭാഗം പറയുന്നത്. എന്നാലത് പ്രായോഗികമാകില്ലെന്ന് മറുപക്ഷം വിലയിരുത്തുന്നു. അതിനാല്‍ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കോടതിയില്‍ ചോദ്യം ചെയ്യാനാണ് നീക്കം.

മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!

solar
cmsvideo
  ഉമ്മൻ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയത് ചെന്നിത്തലയോ?

  സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ശിവരാജനെ വീട്ടില്‍ ചെന്ന് കണ്ടതാണ് ഇതിന് ആധാരമായി പ്രതിപക്ഷം മുന്നോട്ട് വെയ്ക്കുന്ന തെളിവ്. മാത്രമല്ല സോളാര്‍ കേസിന്റെ തുടക്കത്തില്‍ ഉയര്‍ന്ന ചില പേരുകള്‍ റിപ്പോര്‍ട്ടില്‍ നിന്നും ഒഴിവായതും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടുന്നു. സരിത എസ് നായരുടെ കത്തുകള്‍ സംബന്ധിച്ചും കോണ്‍ഗ്രസ്സ് സംശയങ്ങള്‍ ഉന്നയിക്കുന്നു. അഴിമതിക്കൊപ്പം നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും ഉയര്‍ന്നതിനാലാണ് റിപ്പോര്‍ട്ടിന്റെ ആധികാരികതയെ കോണ്‍ഗ്രസ്സ് ഒന്നടങ്കം ചോദ്യം ചെയ്യുന്നത്.

  English summary
  Congress to approach Court against actions taken on the basis of Solar Commission Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്