പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങൾ വോട്ടർമാരിലെത്തിക്കാൻ കെപിസിസി എല്ലാ ജില്ലകളിലും ബസോടിക്കും. സംസ്ഥാനതല പ്രചാരണത്തിന് 'ഇന്ദിര ഗ്യാരന്റി’ ബസ് ആണ് കേരളം ചുറ്റുക. പ്രചാരണത്തിന് അധിക നാൾ ലഭിക്കാത്തതിന്റെ ക്ഷീണം 14 ജില്ലകളിലും ബസ് എത്തിച്ച് മറികടക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഔദ്യോഗികമായി ആരംഭിക്കുന്നതിനൊപ്പം ബസും ഓടിത്തുടങ്ങും.
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം
ബസിൽ 'കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷനുകൾ 3000 രൂപ ആയി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്.

'പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്ന സ്റ്റിക്കർ ബസിന്റെ പിന്നിലും കാണാം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറംവശങ്ങളിൽ ഉള്ളത്. ഇൻഷുറൻസ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസിൽ ഇടം നേടിയിട്ടില്ല.
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ
38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയിൽ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ. ഹർഷിന ഉൾപ്പെടെ സമൂഹത്തിന്റെ ആറു മേഖലകളിൽ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക. ഫ്ലാഗ് ഓഫിനു ശേഷം ബസ് കേരളത്തിൽ ഉടനടീളം പോവുകയും ജില്ലകളിലെ പ്രധാന പോയിന്റുകളിൽ പ്രചാരണ ബോധവത്കരണ പരിപാടികളിൽ ഉൾപ്പെടുത്താനാണ് പദ്ധതി.












Click it and Unblock the Notifications