Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ​ഒഴുകി നടക്കുന്ന എറണാകുളം

2021ൽ കേരളമാകെ ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ജില്ലയാണ് എറണാകുളം. പാർലമെന്റ് തെരഞ്ഞെടുപ്പിലും എറണാകുളം യുഡിഎഫിനെ തുണച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ കുറച്ചെങ്കിലും മികവ് കാണിച്ചിരുന്ന എൽഡിഎഫിന് ഇക്കുറി അതിനുമായില്ല. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇത്തവണ ജനവിധി തേടുന്നത്. സിറ്റിങ് എംഎൽഎമാർക്കെല്ലാം സീറ്റ് നൽകി സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ട്വന്റി 20യുമായുള്ള കൂട്ടുകെട്ടിൽ എൻഡിഎയും ഏറെ സ്വപ്നങ്ങൾ കാണുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ നിർണായകമാകുന്ന എറണാകുളത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഇരുമുന്നണികളും സ്ഥാനാർഥികളെ നിർത്തുന്നതിൽ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. മറ്റ് പാർട്ടികളിൽ നിന്നെത്തിയവരെയും മറ്റ് ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നുള്ളവരെയുമെല്ലാം കളത്തിൽ കാണാം. എറണാകുളം ജനതാദളിന് വിട്ടുനൽകി അങ്കമാലി ഏറ്റെടുത്തുള്ള പരീക്ഷണവും സിപിഎം നടത്തി.

പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ
2021ൽ ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഒമ്പതിടത്ത് യുഡിഎഫും അഞ്ചിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന വിഐപി മണ്ഡലമായ പറവൂരിൽ ശ്രദ്ധേയ മത്സരമാണ്. 2001 മുതൽ തുടർച്ചയായി അഞ്ച് തവണ ഇവിടെനിന്ന് വിജയിച്ച സതീശനെ നേരിടാൻ എൽഡിഎഫ് രംഗത്തിറക്കിയത് സിപിഐയുടെ കൈപമംഗലത്തെ സിറ്റിങ് എംഎൽഎ ഇ.ടി. ടൈസണെ. കോൺഗ്രസിൽനിന്ന് ഈയിടെ ബിജെപിയിലെത്തിയ വത്സലാ പ്രസന്നകുമാറാണ് എൻഡിഎ സ്ഥാനാർഥി.

congressandcpm

ട്വന്റി 20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ ത്രികോണ മത്സരം ശക്തമായതുകൊണ്ട് തന്നെ ഇവിടം ജില്ലയിലെ ഹോട്ട്സ്​പോട്ട് കൂടിയാണ്. തങ്ങളുടെ കടുത്ത വിമർശകനായ സിറ്റിങ് എംഎൽഎ സിപിഎമ്മിന്റെ പി.വി. ശ്രീനിജനെതിരായ മത്സരം ട്വന്റി 20ക്ക് അഭിമാനപോരാട്ടം കൂടിയാണ്. കോൺഗ്രസ് വിട്ടെത്തിയ അടൂർ നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരനെയാണ് ട്വന്റി 20 മത്സരിപ്പിക്കുന്നത്. 2011ലും 16ലും ഇവിടെ ജയിച്ച കോൺഗ്രസിലെ വി.പി. സജീ​​​ന്ദ്രനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. 2021ൽ ട്വന്റി 20 സ്ഥാനാർഥി ഡോ. സുജിത്ത് രവീന്ദ്രൻ 42,000ത്തിലധികം വോട്ടു​പിടിച്ച് മൂന്ന് മുന്നണികളെയും ഞെട്ടിച്ച മണ്ഡലമാണിത്.

ആലുവയിൽ ഹാട്രിക് വിജയത്തിന്റെ പകിട്ടുള്ള കോൺഗ്രസിന്‍റെ അൻവർ സാദത്തിന് ഇത് നാലാമൂഴം. മണ്ഡലം പിടിക്കാൻ അയൽജില്ലയിൽ നിന്ന് മുൻ എംപിയും എംഎൽഎയുമായ എ.എം. ആരിഫിനെയാണ് സിപിഎം കളത്തിലിറക്കിയത്. ബിജെപിയിലെ എം.എ. ബ്രഹ്മരാജ് ആണ് എൻ.ഡി.എ സ്ഥാനാർഥി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഏക സീറ്റായ പിറവത്ത് പാർട്ടി ലീഡർ അനൂപ് ജേക്കബ് തന്നെ യുഡിഎഫ് സ്ഥാനാർഥി. നാലാമങ്കത്തിനിറങ്ങുന്ന അനൂപിനെ നേരിടാൻ എൽഡിഎഫ് നിയോഗിച്ചത് കോൺഗ്രസിൽനിന്ന് കേരള കോൺഗ്രസ് എമ്മിലെത്തിയ മുൻ നഗരസഭ ചെയർമാൻ കൂടിയായ സാബു കെ. ജേക്കബിനെ. ട്വന്റി 20യിലെ ജിബി എബ്രഹാമാണ് എൻഡിഎ സ്ഥാനാർഥി.

'ഒന്ന് മാറിത്തന്നൂടെ...'- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ
മൂവാറ്റുപുഴയിൽ സിറ്റിങ് എംഎൽഎ മാത്യു കുഴൽനാടനെ യുഡിഎഫ് വീണ്ടും പരീക്ഷിക്കുമ്പോൾ സിപിഐ ജില്ല സെക്രട്ടറി എൻ. അരുണിലൂടെ മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. എൻഡിഎക്ക് വേണ്ടി ട്വന്റി 20യുടെ സണ്ണി കടുത്താഴെ മത്സരിക്കുന്നു. പെരുമ്പാവൂരിൽ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് ഒഴിവാക്കിയപ്പോൾ നറുക്ക് വീണത് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടനാണ്. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെത്തിയ യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറിയും ഡിസിസി മുൻ സെക്രട്ടറിയുമായ ബേസിൽ പോളാണ് ഇടത് സ്ഥാനാർഥി. ട്വന്‍റി 20യുടെ ജിബി പാത്തിക്കൽ എൻഡിഎക്ക് വേണ്ടി രംഗത്തുണ്ട്. എൽദോസിനെ മാറ്റിയതിന്റെ ക്ഷീണം മറികടക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ് ഇവിടെ.

ലത്തീൻ സമുദായത്തിന് നിർണായക സ്വാധീനമുള്ള എറണാകുളത്ത് ഹാട്രിക് വിജയം തേടിയാണ് കോൺഗ്രസിലെ ടി.ജെ. വിനോദ് ഇറങ്ങുന്നത്. മുൻ ഡെപ്യൂട്ടി മേയർ കൂടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്‍റെ സാബു ജോർജാണ് എതിരാളി. ബിജെപി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കറാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ 10 വർഷമായി അങ്കമാലി യുഡിഎഫിന്‍റെ കൈയിലാണെങ്കിലും മുമ്പ് ആറുതവണ വിജയിച്ച ചരിത്രം എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. കോൺഗ്രസിന്‍റെ സിറ്റിങ് എംഎൽഎ റോജി എം. ജോണിനെ നേരിടുന്നത് പെരുമ്പാവൂരിൽനിന്ന് മുമ്പ് മൂന്നുതവണ എംഎൽഎയായ സിപിഎമ്മിന്‍റെ സാജു പോൾ. എൻഡിഎക്കുവേണ്ടി ട്വന്‍റി20യുടെ പ്രോമി കുര്യാക്കോസ് മത്സരിക്കുന്നു.

മുസ്ലിം ലീഗിൽനിന്ന് കഴിഞ്ഞ തവണ സിപിഎം തിരിച്ചുപിടിച്ച കളമശ്ശേരി നിലനിർത്താൻ മന്ത്രി പി. രാജീവ് തന്നെ ഇത്തവണയും ഇറങ്ങുന്നു. എതിരാളി വീണ്ടും മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ മുസ്ലിം ലീഗിലെ വി.ഇ. അബ്ദുൽ ഗഫൂർ തന്നെ. ബിഡിജെഎസിന് ലഭിച്ച സീറ്റിൽ എം.പി. ബിനുവാണ് എൻഡിഎ സ്ഥാനാർഥി. കോതമംഗലത്ത് സിറ്റിങ് എംഎൽഎ സിപിഎമ്മിലെ ആന്‍റണി ജോണിന് ഇത് മൂന്നാമൂഴം. നേരിടുന്നത് കഴിഞ്ഞ തവണ ആന്‍റണി ജോണിനോട് പരാജയപ്പെട്ട കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം. എസ്എൻഡിപി താലൂക്ക് യൂനിയൻ പ്രസിഡന്‍റ് സജി നാരായണൻ എൻഡി.എക്കുവേണ്ടി ബിഡിജെഎസ് ടിക്കറ്റിൽ മത്സരിക്കുന്നു.

തൃക്കാക്കരയിൽ യുഡിഎഫിനുവേണ്ടി രംഗത്തുള്ളത് സിറ്റിങ് എംഎൽഎ കോൺഗ്രസിലെ ഉമ തോമസാണ്. കന്നിപ്പോരിനിറങ്ങിയ സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം അഡ്വ. പുഷ്പ ദാസാണ് എതിരാളി. സോഷ്യൽ മീഡിയ താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്‍റി 20 ടിക്കറ്റിൽ എൻഡിഎക്കുവേണ്ടി ജനവിധി തേടുന്നു. കഴിഞ്ഞതവണ എം. സ്വരാജ് 992 വോട്ടിന് കോൺഗ്രസിലെ കെ. ബാബുവിനോട് തോറ്റ തൃപ്പൂണിത്തുറയിൽ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയ് ആണ് യുഡിഎഫ് സ്ഥാനാർഥി. വൈപ്പിനിലെ സിറ്റിങ് എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെയാണ് സിപിഎം ഇവിടെ നിയോഗിച്ചത്. ട്വന്‍റി 20ക്ക് ലഭിച്ച സീറ്റിൽ നടി അഞ്ജലി നായരാണ് എൻഡിഎ സ്ഥാനാർഥി.

കൊച്ചിയിൽ സിപിഎമ്മിന്‍റെ സിറ്റിങ് എംഎൽഎ കെ.ജെ. മാക്സിയെ നേരിടാൻ പല പേരുകൾക്കൊടുവിൽ നറുക്ക് വീണത് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനാണ്. ട്വന്‍റി 20യുടെ അഡ്വ. ജൂലപ്പനാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച വൈപ്പിനിൽ സിപിഎമ്മിലെ അഡ്വ. എം.ബി. ഷൈനിയാണ് മത്സരിക്കുന്നത്. മുൻ മേയർ കോൺഗ്രസിന്‍റെ ടോണി ചമ്മിണിയാണ് യുഡിഎഫ് സ്ഥാനാർഥി. ട്വന്റി 20യിലെ അനിത തോമസ് ആണ് എൻഡിഎ സ്ഥാനാർഥി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+